ദുബായിലെ ബസപകടം; മരിച്ച മലയാളിയുടെ കുടുംബത്തിന് 47 ലക്ഷം രൂപ നഷ്ടപരിഹാരം
ദുബായ്∙ ബസ് അപകടത്തിൽ മരിച്ച ആലപ്പുഴ ഹരിപ്പാട് കരുവാറ്റ സ്വദേശി എബി ഏബ്രഹാമിന്റെ കുടുംബത്തിന് 2 ലക്ഷം ദിർഹം (45 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി വിധിച്ചു. ഏഴ് മാസത്തോളം നടത്തിയ നിയമ നടപടികൾക്ക് ഒടുവിലാണ് എബിയുടെ കുടുംബത്തിന് അനുകൂലമായ കോടതി വിധി ലഭിച്ചിരിക്കുന്നത്. 2020 ജൂലൈ 12 ന്

ദുബായ് ∙ ബസ് അപകടത്തിൽ മരിച്ച ആലപ്പുഴ ഹരിപ്പാട് കരുവാറ്റ സ്വദേശി എബി ഏബ്രഹാമിന്റെ കുടുംബത്തിന് 2 ലക്ഷം ദിർഹം (45 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി വിധിച്ചു. ഏഴ് മാസത്തോളം നടത്തിയ നിയമ നടപടികൾക്ക് ഒടുവിലാണ് എബിയുടെ കുടുംബത്തിന് അനുകൂലമായ കോടതി വിധി ലഭിച്ചിരിക്കുന്നത്.
2020 ജൂലൈ 12 ന് ദുബായ് ഷെയ്ഖ് സായിദ് അൽ മനാറ പാലത്തിലൂടെ അബുദാബിയിലേയ്ക്ക് പോകുകയായിരുന്ന എബി സഞ്ചരിച്ച മിനി ബസ്, ഡ്രൈവറുടെ അശ്രദ്ധമൂലം സിമന്റ് ബാരിയറിലിടിച്ചു തീപിടിക്കുകയായിരുന്നു. യാത്രക്കാരായ 14 പേരിൽ എബിയുൾപ്പടെ 2 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ബാക്കി 12 പേർ പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.
മതിയായ മുന്‍കരുതലുകളില്ലാതെയും അശ്രദ്ധമായും വാഹനമോടിച്ചതിന് പാക്കിസ്ഥാന്‍ സ്വദേശിയായ ഡ്രൈവർക്കെതിരെ ദുബായ് പൊലീസ് കേസെടുക്കുകയും ക്രിമിനല്‍ കോടതിയിലേയക്ക് റഫര്‍ ചെയ്യുകയുമുണ്ടായി. പിന്നീട് കേസ് വിശകലനം ചെയ്ത ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതി മറ്റൊരാളുടെ ജീവനും സ്വത്തിനും ഹാനി വരുത്തിയതിന് ഡ്രൈവർക്ക് മൂന്ന് മാസം തടവും 1000 ദിര്‍ഹം പിഴയും മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം ദിര്‍ഹം ദയധനവും നൽകാൻ വിധിച്ചു. എന്നാല്‍ പാക്കിസ്ഥാൻ സ്വദേശി ഈ വിധിക്കെതിരെ അപ്പീൽ പോകുകയുണ്ടായി. അപ്പീൽ ഹർജി പരിഗണിച്ച കോടതി അപകട കാരണമന്വേഷിക്കാൻ സാങ്കേതിക വിദഗ്ധരെ നിയോഗിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡ്രൈവറുടെ അശ്രദ്ധയല്ല അപകടകാരണമെന്ന റിപോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ കുറ്റവിമുക്തനാക്കി വെറുതെ വിടുകയായിരുന്നു.
∙ എബിയുടെ വിയോഗം; കുടുംബം കടക്കെണിയിൽ
കുടുംബത്തിന്റെ ആശ്രയമായിരുന്ന എബിയുടെ മരണത്തോടെ സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബം അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് പല നിയമസ്ഥാപനങ്ങളെയും അഭിഭാഷകരെയും സമീപിച്ചു. ക്രിമിനല്‍ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി ഡ്രൈവറെ വെറുതെ വിട്ടതിനാല്‍ നഷ്ടപരിഹാരത്തുക ലഭ്യമാകില്ലെന്നായിരുന്നു എല്ലായിടത്തുനിന്നുമുള്ള മറുപടി.
ശേഷം യുഎഇയിലെ ഒരു നിയമ സ്ഥാപനവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും കേസ് തള്ളി പോകുകയായിരുന്നു. 3 വർഷം കഴിഞ്ഞ് കേസ് യാബ് ലീഗൽ സർവീസസ് ഏറ്റെടുത്ത് അപകടത്തില്‍പ്പെട്ട ബസ് ഇൻഷുർ ചെയ്ത യുഎഇയിലെ ഇൻഷുറൻസ് കമ്പനിക്കെതിരെ നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഇൻഷുറൻസ് തർക്ക പരിഹാര കോടതിയിൽ കേസ് നൽകി. അപകടത്തിൽ ഡ്രൈവറുടെ ഭാഗത്തു തെറ്റു സംഭവിച്ചിട്ടുണ്ടെന്നു കോടതിക്ക് വ്യക്തമായി. തുടർന്നാണ് ഇൻഷുറൻസ് കമ്പനി രണ്ട് ലക്ഷം ദിര്‍ഹം (46 ലക്ഷം ഇന്ത്യന്‍ രൂപ) എബിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.