ദുബായ്∙ ദുബായുടെ ഏറ്റവും ആകർഷണങ്ങളിലൊന്നായ സാധാരണക്കാരുടെ യാത്രാ സംവിധാനമായ പരമ്പരാഗത അബ്രകളും പുതിയ രൂപത്തിലേക്ക്. ലോകത്തെ ആദ്യത്തെ ത്രി– ഡി പ്രിന്‍റഡ് അബ്രകൾ ദുബായിൽ പരീക്ഷണയോട്ടം ആരംഭിച്ചു. ഈ ഇലക്ട്രിക് ബോട്ടുകൾക്ക് ഒരേസമയം 20 യാത്രക്കാരെ ഉൾക്കൊള്ളാനും ഓപ്പറേഷൻ, മെയിന്‍റനൻസ് ചെലവുകൾ 30 ശതമാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ദുബായുടെ ഏറ്റവും ആകർഷണങ്ങളിലൊന്നായ സാധാരണക്കാരുടെ യാത്രാ സംവിധാനമായ പരമ്പരാഗത അബ്രകളും പുതിയ രൂപത്തിലേക്ക്. ലോകത്തെ ആദ്യത്തെ ത്രി– ഡി പ്രിന്‍റഡ് അബ്രകൾ ദുബായിൽ പരീക്ഷണയോട്ടം ആരംഭിച്ചു. ഈ ഇലക്ട്രിക് ബോട്ടുകൾക്ക് ഒരേസമയം 20 യാത്രക്കാരെ ഉൾക്കൊള്ളാനും ഓപ്പറേഷൻ, മെയിന്‍റനൻസ് ചെലവുകൾ 30 ശതമാനം കുറയ്ക്കാനും കഴിയുമെന്ന് ഇതിന് നേതൃത്വം നൽകുന്ന റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 

ട്രയൽ ബേസിൽ ടിആർ6 ലെയ്നിലുള്ള ഷെയ്ഖ് സായിദ് റോഡ് മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷനിലാണ് അബ്ര പ്രവർത്തിക്കുകയെന്ന്  ആർടിഎ  ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു. രണ്ട് 10 കിലോവാട്ട് മോട്ടറുകളും ലിഥിയം ബാറ്ററികളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ഇലക്ട്രിക് പ്രൊപൽഷൻ സംവിധാനം ത്രിഡി അബ്രകൾക്കുണ്ട്. 

ADVERTISEMENT

ആദ്യ ഘട്ടത്തിൽ അബ്രയുടെ പ്രകടനം നിരീക്ഷിക്കുകയും നിലവിലെ 20 യാത്രക്കാർക്കുള്ള ഫൈബർഗ്ലാസ് അബ്രകളുമായി താരതമ്യം നടത്തുകയും ചെയ്യും. പരമ്പരാഗത തനിമ നിലനിർത്താൻ നിർമിച്ച ബോട്ടിന് 11 മീറ്റർ നീളവും 3.1 മീറ്റർ വീതിയും ഉണ്ട്. ഇത് നിർമാണ സമയം 90 ശതമാനം കുറയ്ക്കുകയും സമുദ്ര ഗതാഗതത്തിനായുള്ള ആർടിഎയുടെ പാരിസ്ഥിതിക സുസ്ഥിര തന്ത്രത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ദുബായ് മീഡിയ ഓഫിസ് പ്രിന്‍റിങ് പ്രക്രിയയുടെയും ട്രയൽ റണ്ണിന്‍റെയും വിഡിയോ എക്‌സിൽ പങ്കിട്ടു.

∙സ്റ്റേഷനുകൾ നവീകരിക്കുന്നു; യാത്രക്കാർ കൂടിയേക്കും
3-ഡി പ്രിന്‍റഡ് ബോട്ടുകളുടെ പരീക്ഷണ ഘട്ടത്തിന് പുറമേ സുരക്ഷാ മാനദണ്ഡങ്ങളും മെച്ചപ്പെടുത്തുന്നതിനായി ദുബായ് ക്രീക്കിലെ പരമ്പരാഗത അബ്ര സ്റ്റേഷനുകൾ നവീകരിക്കാനുള്ള പദ്ധതി ആർടിഎ നടപ്പിലാക്കുന്നു. ഈ സ്റ്റേഷനുകൾ പ്രതിവർഷം 14 ദശലക്ഷത്തിലേറെ യാത്രക്കാരാണ് ഉപയോഗിക്കുന്നത്.

ആർടിഎ ചെയർമാൻ മത്താർ അൽ തായർ.
ADVERTISEMENT

നാല് പരമ്പരാഗത അബ്ര സ്റ്റേഷനുകളുടെ മെച്ചപ്പെടുത്തൽ പദ്ധതിയിൽ ഉൾപ്പെടുന്നു. 2023 ഫെബ്രുവരിയിൽ ബർ ദുബായ് മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷൻ നവീകരിച്ചിരുന്നു. ദെയ്‌റ ഓൾഡ് സൂഖ് സ്റ്റേഷന്‍റെ ജോലി ഈ വർഷം ഫെബ്രുവരിയിൽ പൂർത്തിയായി. ദുബായ് ഓൾഡ് സൂഖ് സ്റ്റേഷന്‍റെയും അൽ സബ്ഖ സ്റ്റേഷന്‍റെയും നവീകരണം 2025 ഓഗസ്റ്റിൽ പൂർത്തിയാകും.   

ചില്ലറ വിൽപന സ്ഥലങ്ങൾ, ജീവനക്കാർക്കും ഓപറേറ്റർമാർക്കും സൗകര്യങ്ങൾ, ബൈക്ക് റാക്കുകൾ കൂട്ടിച്ചേർക്കൽ എന്നിവയ്‌ക്ക് പുറമേ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ ഫ്ലോട്ടിങ് ഡോക്കുകളും മാറ്റി പുതിയവ സ്ഥാപിക്കുന്നത് ഈ പ്രവർത്തനത്തിൽ ഉൾപ്പെടുന്നു. ഭിന്നശേഷിക്കാരായ ആളുകൾക്ക് മുൻഗണനയുള്ള ഇരിപ്പിടങ്ങളും സമർപ്പിത ഇടങ്ങളും സഹിതം യാത്രക്കാരുടെ കാത്തിരിപ്പ് കേന്ദ്രങ്ങൾ വർധിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതും പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്നു. 

ADVERTISEMENT

ഡോക്കിങ് സ്ഥലങ്ങൾ 15 ശതമാനവും ഷെഡുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ 100 ശതമാനവും വർധിപ്പിച്ചു. നിർമാണത്തിൽ സുസ്ഥിരമായ വസ്തുക്കൾ ഉപയോഗിച്ചതുവഴി വാർഷിക അറ്റകുറ്റപ്പണി ചെലവ് 10 ശതമാനം കുറച്ചു.  ദുബായ് വാട്ടർ കനാലിന്‍റെ പൂർത്തീകരണത്തിനു ശേഷം ഗതാഗത മാർഗ്ഗങ്ങൾ, സ്റ്റേഷനുകൾ, യാത്രക്കാർ എന്നിവയുടെ എണ്ണത്തിൽ സമുദ്ര ഗതാഗത മേഖല വളരുകയാണ്. കനാലിൽ ടൂറിസ്റ്റ് സൗകര്യങ്ങൾ പൂർത്തീകരിക്കുകയും ട്രാൻസ്പോർട്ട് സ്റ്റേഷനുകൾ നിർമ്മിക്കുകയും ചെയ്താൽ ഈ മേഖല ഇനിയും വളരുമെന്ന് പ്രതീക്ഷിക്കുന്നു. ദുബായ് ക്രീക്ക്, വാട്ടർ കനാൽ, ബീച്ചുകൾ എന്നിവയുടെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ കൂടുതൽ  യുഎഇ നിവാസികളും വിനോദസഞ്ചാരികളും അബ്രകളും ബോട്ടുകളും പോലെയുള്ള സമുദ്ര ഗതാഗതത്തെ തിരഞ്ഞെടുക്കും.

English Summary:

Dubai boasts the world's first 3D-printed abras