∙ പ്രവാസികളുടെ പ്രശ്നങ്ങളിൽ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ നിഷേധാത്മക നിലപാടുകളാണ് നിരന്തരമായി സ്വീകരിക്കുന്നതെന്ന് മുസ്​ലിം ലീഗ് നേതാവ് കെ.എം. ഷാജി.

∙ പ്രവാസികളുടെ പ്രശ്നങ്ങളിൽ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ നിഷേധാത്മക നിലപാടുകളാണ് നിരന്തരമായി സ്വീകരിക്കുന്നതെന്ന് മുസ്​ലിം ലീഗ് നേതാവ് കെ.എം. ഷാജി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ പ്രവാസികളുടെ പ്രശ്നങ്ങളിൽ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ നിഷേധാത്മക നിലപാടുകളാണ് നിരന്തരമായി സ്വീകരിക്കുന്നതെന്ന് മുസ്​ലിം ലീഗ് നേതാവ് കെ.എം. ഷാജി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ പ്രവാസികളുടെ പ്രശ്നങ്ങളിൽ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ നിഷേധാത്മക നിലപാടുകളാണ് നിരന്തരമായി സ്വീകരിക്കുന്നതെന്ന് മുസ്​ലിം ലീഗ് നേതാവ് കെ.എം. ഷാജി. സര്‍ക്കാരായാലും രാഷ്ട്രീയ പാര്‍ട്ടികളായാലും മറ്റു സംഘടനകളായാലും ഏതൊരു വിഷയത്തിലും ആദ്യം തേടുന്നത് പ്രവാസികളുടെ പിന്തുണയാണ്. എന്നാല്‍ പ്രവാസികള്‍ക്കൊരു പ്രശ്‌നം വന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരുകളും നിസ്സംഗത പുലര്‍ത്തുന്നു. 

പ്രവാസികളുടെ മയ്യിത്ത് നാട്ടിൽ എത്തിക്കാന്‍ പറ്റാത്ത തരത്തില്‍ യാത്രകളെ ദുരിതപൂര്‍ണ്ണമാക്കുന്ന സാഹചര്യങ്ങളുണ്ടാവുന്നതിന് കാരണം സര്‍ക്കാർ സമീപനമാണ്. എയര്‍ ഇന്ത്യ നിരന്തരമായി പറഞ്ഞു കൊണ്ടിരുന്നത് കമ്പനി നഷ്ടത്തിലാണെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ മാറ്റം വന്നിരിക്കുന്നു. കമ്പനി ലാഭത്തിലായിരിക്കുന്നു. എന്നിട്ടും സർവീസുകള്‍ മെച്ചപ്പെടുത്തുന്നതിന് പകരം യാത്രക്കാരെ ദ്രോഹിക്കാനാണ് ശ്രമിക്കുന്നത്. 

ADVERTISEMENT

ആഴ്ചയില്‍ ഒരുലക്ഷത്തി മുപ്പത്തിനാലായിരം പേര്‍ക്ക് യുഎഇയിൽ നിന്നും ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യാമെന്നാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യോമായന കരാര്‍. യു.എ.ഇ ഇന്ത്യയോട് ആവശ്യപ്പെട്ടുക്കൊണ്ടിരിക്കുന്നത്, ഈ നിരക്ക് ഉയര്‍ത്തി ചുരുങ്ങിയത് രണ്ടര ലക്ഷം യാത്രക്കാരെ അനുവദിക്കണം എന്നാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഏകപക്ഷീയമായ നിലപാടുകള്‍ കാരണം ഇതു സാധ്യമാവാതെ വരുന്നു. 

കൂടുതല്‍ സർവീസുകളുണ്ടായാല്‍ വിമാന നിരക്ക് കുറയുമെന്ന് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ സര്‍ക്കാർ വിമാന സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്‍കുന്നില്ല. കണ്ണൂര്‍ വിമാനത്താവളത്തെയടക്കം തകര്‍ത്തത് അവിടെ പോര്‍ട്ടര്‍മാരായും മറ്റും ജോലിയെടുക്കുന്ന സഖാക്കളുടെ സമീപനം കൂടിയാണ്. ലോക കേരള സഭയും ഈ വിഷയത്തില്‍ യാതൊരു നീക്കവും നടത്തുന്നില്ല. അവസാന നിമിഷത്തിലാണ് പലപ്പോഴും ഫ്ലൈറ്റ് കാന്‍സലുകള്‍ നടത്തുന്നത്. ഇത് പ്രവാസികളുടെ ജോലി പോലും നഷ്ടപ്പെടാന്‍ കാരണമാവുന്നതെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

English Summary:

Expatriates are exploited equally by both union and state governments, according to KM Shaji