ഒമാനില്‍ വിവിധ മേഖലകളില്‍ 100 ശതമാനം സ്വദേശിവത്കരണം; പ്രവാസികൾക്ക് തിരിച്ചടി
മസ്കത്ത് ∙ സ്വദേശിവത്കരണം ശക്തമാക്കാന്‍ ഒമാന്‍. പ്രവാസികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുകയും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിനുള്ള മാര്‍ഗരേഖ അധികൃതര്‍ രൂപപ്പെടുത്തി. ഗതാഗതം, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മേഖലകളില്‍ ഘട്ടംഘട്ടമായി സമ്പൂര്‍ണ

മസ്കത്ത് ∙ സ്വദേശിവത്കരണം ശക്തമാക്കാന്‍ ഒമാന്‍. പ്രവാസികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുകയും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിനുള്ള മാര്‍ഗരേഖ അധികൃതര്‍ രൂപപ്പെടുത്തി. ഗതാഗതം, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മേഖലകളില്‍ ഘട്ടംഘട്ടമായി സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു.
വിവിധ മേഖലകളില്‍ ഒമാനികള്‍ക്ക് മാത്രമായി മന്ത്രാലയം പ്രത്യേക ജോലികള്‍ അനുവദിക്കുമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രി എന്‍ജി. സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്വലി പറഞ്ഞു. 2025 ജനുവരി മുതല്‍ സ്വദേശിവത്കരണ പദ്ധതികള്‍ ആരംഭിക്കും. 2027 അവസാനം വരെ തുടരും. ഇതിന് മുന്നോടിയായി തൊഴില്‍ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.
ഓരോ വര്‍ഷത്തേക്കും ലക്ഷ്യങ്ങളും നിശ്ചയിച്ചതായി മന്ത്രാലയം അറിയിച്ചു. 2024ല്‍, ഗതാഗതലോജിസ്റ്റിക് മേഖലയില്‍ 20 ശതമാനാവും കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മേഖലയില്‍ 31ശതമാനവമാണ് സ്വദേശിവത്കരണം ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ചില തൊഴിലുകള്‍ ഒമാനികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും.
2040ഓടെ ഈ മേഖലകളിലെ പ്രഫഷനല്‍ ജോലികള്‍ സ്വദേശിവത്കരിക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഗതാഗതം, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ മേഖലകളില്‍ യോഗ്യരായ ഒമാനി കേഡര്‍മാരെ പ്രവാസികള്‍ക്ക് പകരം വയ്ക്കാനാണ് സ്വദേശിവത്കരണത്തിലൂടെ ശ്രമിക്കുന്നതെന്ന് മന്ത്രി സഈദ് അല്‍ മഅ്വലി വ്യക്തമാക്കി.
ട്രാന്‍സ്പോര്‍ട്ട്, ലോജിസ്റ്റിക്സ് മേഖലയുടെ പ്രാരംഭ സ്വദേശിവത്കരണ നിരക്കുകള്‍ 2025 മുതല്‍ 20ശതമാനം മുതല്‍ 50 ശതമാനം രെ ആയിരിക്കും, ക്രമേണ ഇത് നൂറുശതമാനംവരെ എത്തിക്കും. ആശയവിനിമയ, വിവര സാങ്കേതിക മേഖലയിലെ സ്വദേശിവത്കരണ നിരക്ക് 2026ഓടെ 50 മുതല്‍ നൂറ് ശതമാനം വരെ ആയിരിക്കും.
മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നതാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം. ഗതാഗതം, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷന്‍സ്, ഐടി മേഖലകളിലായി നിരവധി പ്രവാസികളാണ് തൊഴിലെടുക്കുന്നത്. സ്വകാര്യ മേഖലയില്‍ കൂടി സ്വദേശിവത്കരണം ബാധകമാകുന്നതിനാല്‍ വിദശികളെ സാരമായി ബാധിക്കും.
ഈ മേഖലയില്‍ തുറക്കപ്പെടുന്ന പുതിയ തൊഴില്‍ അവസരങ്ങള്‍ പൂര്‍ണമായും സ്വദേശികള്‍ക്ക് മാത്രമാകുന്നതും പ്രവാസികളുടെ രാജ്യത്തേക്കുള്ള ഒഴുക്കിനെയും ബാധിക്കും. അടുത്ത വര്‍ഷം ആദ്യത്തോടെ തന്നെ തൊഴില്‍ വിപണിയില്‍ അത് പ്രതിഫലിച്ചു തുടങ്ങും.