സൗദിയിൽ വിരമിക്കൽ പ്രായം 65 ആക്കി ഉയർത്തുന്ന നിയമത്തിന് അംഗീകാരം
ജിദ്ദ∙പങ്കാളിത്ത പെന്‍ഷന്‍ ആനുകൂല്യം ലഭിക്കാന്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന സ്വദേശികളുടെ പരമാവധി വിരമിക്കല്‍ പ്രായം 65 വയസ്സായി ഉയര്‍ത്തുന്ന ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) നിയമത്തിന് അംഗീകാരം. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

ജിദ്ദ ∙ പങ്കാളിത്ത പെന്‍ഷന്‍ ആനുകൂല്യം ലഭിക്കാന്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന സ്വദേശികളുടെ പരമാവധി വിരമിക്കല്‍ പ്രായം 65 വയസ്സായി ഉയര്‍ത്തുന്ന ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) നിയമത്തിന് അംഗീകാരം. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ഇക്കാര്യം അംഗീകരിച്ചത്.
60 വയസ്സ് തികയുമ്പോള്‍ ജീവനക്കാരനെ അനിവാര്യമായും വിരമിക്കലിന് റഫര്‍ ചെയ്യുമെന്നും എന്നാൽ മന്ത്രിസഭാ തീരുമാന പ്രകാരം സേവനം 65 വയസ്സ് വരെ നീട്ടാവുന്നതാണെന്നും സിവില്‍ റിട്ടയര്‍മെന്റ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 15 അനുശാസിച്ചിരുന്നു. മന്ത്രിമാര്‍, ജഡ്ജിമാര്‍ എന്നിവരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അസാധാരണമായ സാഹചര്യങ്ങളില്‍ 65 വയസ്സിനു ശേഷവും രാജകല്‍പന പ്രകാരം സേവന കാലയളവ് നീട്ടാമെന്നും ആര്‍ട്ടിക്കിള്‍ 15 അനുശാസിച്ചിരുന്നു. ഇക്കാര്യമാണ് മന്ത്രിസഭ യോഗം അംഗീകരിച്ചത്.
സൗദിയില്‍ റിട്ടയര്‍മെന്റ് നിയമം പരിഷ്‌കരിക്കാനാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നിയമത്തില്‍ സര്‍വീസ് കാലയളവുകള്‍ക്കനുസരിച്ച് നേരത്തെയും വൈകിയും വിരമിക്കാന്‍ ജീവനക്കാരന് തന്നെ തീരുമാനിക്കാം. സിവില്‍ റിട്ടയര്‍മെന്റ് നിയമത്തിലോ ഗോസിയിലോ മുമ്പ് അംഗമല്ലാത്ത, സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കു മാത്രാണ് പുതിയ നിയമം ബാധകമാവുക.
പുതിയ നിയമം അനുസരിച്ച് പങ്കാളിത്ത പെന്‍ഷന്‍ ആനുകൂല്യം ലഭിക്കാന്‍ റിട്ടയര്‍മെന്റ് പ്രായം 58 മുതല്‍ 65 വയസ്സ് വരെയായിരിക്കും. നിലവില്‍ ഇത് 60 വയസ്സാണ്. സ്വയം വിരമിക്കൽ പദ്ധതി ആനുകൂല്യം ലഭിക്കുന്നതിന് 25 മുതല്‍ 30 വരെ വര്‍ഷം പെന്‍ഷന്‍ വരിസംഖ്യ അടച്ചിരിക്കണം. നിലവില്‍ പങ്കാളിത്ത പെന്‍ഷന്‍ വരിസംഖ്യ അടക്കുന്നവര്‍ക്ക് നിലവിലെ സിവില്‍ റിട്ടയര്‍മെന്റ്, ഗോസി നിയമങ്ങളായിരിക്കും തുടര്‍ന്നും ബാധകം.