സാങ്കേതിക പ്രശ്നം: റിയാദ്, ജിദ്ദ, ദമാം വിമാനത്താവളങ്ങളിലെ വിമാന സർവീസുകളിൽ താമസം നേരിടുന്നു
എയർപോർട്ടുകളിലെ സാങ്കേതിക പ്രശ്നം റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലെ വിമാന സർവീസുകളെ പ്രതികൂലമായി ബാധിച്ചു.

റിയാദ് ∙ എയർപോർട്ടുകളിലെ സാങ്കേതിക പ്രശ്നം റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലെ വിമാന സർവീസുകളെ പ്രതികൂലമായി ബാധിച്ചു. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളുടെ സർവീസുകളും ഈ പ്രശ്നം ബാധിച്ചു. ചെക്ക് ഇൻ ചെയ്യുന്നതിനും ബോർഡിങ് നടപടികൾക്കും കാലതാമസം നേരിടേണ്ടി വരുമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പേസ് ജെറ്റ് തുടങ്ങിയ വിമാന കമ്പനികൾ യാത്രക്കാരെ അറിയിച്ചത്.
കിങ് ഖാലിദ് ഇന്‍റർനാഷനൽ എയർപോർട്ട് (റിയാദ്), കിങ് ഫഹദ് എയർപോർട്ട് (ദമാം), കിങ് അബ്ദുൽ അസീസ് വിമാനത്താവളം (ജിദ്ദ) എന്നിവിടങ്ങളിലെ വിമാന കമ്പനികളുടെ പ്രവർത്തന സംവിധാനങ്ങളെയാണ് സാങ്കേതിക പ്രശ്നം ബാധിച്ചത്. വിമാനകമ്പനികളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിലുണ്ടായ സാങ്കേതിക പ്രശ്നമാണ് സർവീസുകളെ പ്രതികൂലമായി ബാധിച്ചത്.
വിമാന യാത്രയ്ക്ക് പുറപ്പെടുന്നതിന് മുൻപ് വിമാന ടിക്കറ്റ് കമ്പനിയുമായി ബന്ധപ്പെട്ട് യാത്രയുടെ സ്ഥിരീകരണം നടത്തണമെന്ന് വിമാനത്താവള അധികൃതർ യാത്രക്കാരോട് അഭ്യർഥിച്ചു. എന്നാൽ സൗദി എയർലൈൻസ് ഈ സാങ്കേതിക പ്രശ്നം തങ്ങളുടെ സർവീസുകളെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.