സൗദി അറേബ്യയിൽ 2000 ഭവന യൂണിറ്റുകൾ നിർമിക്കുന്നതിന് ചൈനീസ് കമ്പനിയുമായി കരാർ ഒപ്പുവച്ചു
റിയാദ് ∙ ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി സൗദി അറേബ്യയിൽ 2000 ഭവന യൂണിറ്റുകൾ നിർമിക്കുന്നതിന് ചൈനീസ് കമ്പനിയുമായി കരാർ ഒപ്പുവച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി നിർമിക്കുന്നതിനായി നാഷനൽ ഹൗസിങ് കമ്പനി (എൻഎച്ച് സി) ചൈനീസ് കമ്പനിയായ CSCEC യും തമ്മിലാണ് കരാർ ഒപ്പുവച്ചത്, മുനിസിപ്പൽ, റൂറൽ അഫയേഴ്സ്

റിയാദ് ∙ ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി സൗദി അറേബ്യയിൽ 2000 ഭവന യൂണിറ്റുകൾ നിർമിക്കുന്നതിന് ചൈനീസ് കമ്പനിയുമായി കരാർ ഒപ്പുവച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി നിർമിക്കുന്നതിനായി നാഷനൽ ഹൗസിങ് കമ്പനി (എൻഎച്ച് സി) ചൈനീസ് കമ്പനിയായ CSCEC യും തമ്മിലാണ് കരാർ ഒപ്പുവച്ചത്, മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിങ് മന്ത്രി മജീദ് അൽ ഹൊഗെയ്ൽ, ചൈനീസ് കമ്പനിയായ CSCEC യുടെ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക ബ്രാഞ്ചിന്റെ തലവൻ ഗാവോ യു ചുൻ, എന്നിവരാണ് കരാർ ഒപ്പിട്ടത്. ആരോഗ്യം, വിദ്യാഭ്യാസം, വാണിജ്യ സൗകര്യങ്ങൾ, സേവനങ്ങൾ, പൊതു സേവന മേഖലകൾ, സംയോജിത ജീവിത നിലവാരം എന്നിവ ഉൾക്കൊള്ളുന്ന വ്യത്യസ്തമായ മേഖലകളിലേക്കാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
2025 ഓടെ 3 ലക്ഷം ഭവന യൂണിറ്റുകൾ എന്ന ലക്ഷ്യമാണ് കരാറിലുള്ളത്. റിയൽ എസ്റ്റേറ്റ് വിതരണം വർധിപ്പിക്കുന്നതിനും, ലക്ഷ്യത്തിലെത്തുന്നതിനായി, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉയർന്ന നിലവാരമുള്ള ഭവന പദ്ധതികൾ സ്ഥാപിക്കുന്നതിനായി പ്രധാന രാജ്യാന്തര കമ്പനികളുമായി നിക്ഷേപം നടത്തി കൂടുതൽ ഭവന യൂണിറ്റുകൾക്കുളള ഉത്തേജനം നൽകുന്നതിനും ഈ കരാർ ലക്ഷ്യമിടുന്നതായി അവർ ചൂണ്ടിക്കാട്ടി. ഈ യൂണിറ്റുകൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാണ്.
സൗദി-ചൈനീസ് പങ്കാളിത്ത പരമ്പരയുടെ വിപുലീകരണമാണ് കരാർ, അടുത്തിടെ ചൈനയിലേക്കുള്ള മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിങ് മന്ത്രിയുടെ ഔദ്യോഗിക സന്ദർശന വേളയിൽ ഒരു കൂട്ടം ചൈനീസ് കമ്പനികളുമായി നിരവധി കരാറുകൾ ഒപ്പുവച്ചിരുന്നു. ഈ പങ്കാളിത്തം വഴി റിയൽ എസ്റ്റേറ്റ് വികസന മേഖലയിൽ കാര്യമായ വികസനം കൈവരിക്കാൻ സഹായിക്കും.