സലാല∙ സൊമാലിയയിലെ ബൊസാസൂവില്‍ നിന്ന് പുറപ്പെട്ട ഉരു ഒമാന്‍ കടലില്‍ അപകടത്തില്‍ പെട്ട് ഒരു ഇന്ത്യക്കാരനെ കാണാതായി. എട്ടു പേരെ രക്ഷപ്പെടുത്തി. ഗുജറാത്ത് സ്വദേശികളായിരുന്നു കപ്പലിലെ ജീവനക്കാര്‍. സലാല തീരത്ത് നിന്നും 300 നോട്ടിക്കല്‍ മൈല്‍ അകലെയാണ്‌ ഉരു മറിഞ്ഞത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സലാല∙ സൊമാലിയയിലെ ബൊസാസൂവില്‍ നിന്ന് പുറപ്പെട്ട ഉരു ഒമാന്‍ കടലില്‍ അപകടത്തില്‍ പെട്ട് ഒരു ഇന്ത്യക്കാരനെ കാണാതായി. എട്ടു പേരെ രക്ഷപ്പെടുത്തി. ഗുജറാത്ത് സ്വദേശികളായിരുന്നു കപ്പലിലെ ജീവനക്കാര്‍. സലാല തീരത്ത് നിന്നും 300 നോട്ടിക്കല്‍ മൈല്‍ അകലെയാണ്‌ ഉരു മറിഞ്ഞത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അപകത്തില്‍പ്പെടുകയായിരുന്നു. എന്‍ജിന്‍ മുറിയില്‍ വെള്ളം കയറി മുങ്ങുകയായിരുന്നു. ഈ മാസം 12നാണ് ഉരു ചരക്കുകളുമായി ബൊസാസൂവില്‍ നിന്ന് സലാലയിലേക്ക് പുറപ്പെടുന്നത്.13ന് ആണ് അപകടം നടക്കുന്നത്. 

ഗുജറാത്ത് മാന്‍ദവി കച്ചിലെ സാമിര്‍ സുലൈമാന്‍ (28)നെ ആണ് കാണാതായിരിക്കുന്നത്. ഇയാള്‍ എന്‍ജിന്‍ റൂമിലായിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം. ഗുജറാത്ത് സ്വദേശികളായ ദാവൂദ് ഉമര്‍, മുസ്ഥാക് ഹാജി ത്വയ്യിബ്, അബ്ദുല്‍ മനാഫ് സേലംമാട്, ഇല്‍യാസ് സിദ്ദീഖ്, അനീസ് ഇല്‍യാസ്, യൂനുസ് അഹമ്മദ്, മമ്ദാ റഫീഖ് ആദം, യൂനൂസ് അലിയാസ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ADVERTISEMENT

സൊമാലിയ റജസ്‌ട്രേഷനുള്ള ഉരു ഗുജറാത്ത് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ്.  മറ്റൊരു ബോട്ട് എത്തിയാണ് എട്ട് പേരെയും രക്ഷപ്പെടുത്തിയത്. ഇവരെ സലാല പോര്‍ട്ടില്‍ എത്തിച്ചു. എട്ട് പേരെയും നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സലാലയിലെ കോണ്‍സുലാര്‍ ഏജന്‍റ് ഡോ. കെ സനാതനന്‍ അറിയിച്ചു.

English Summary:

One Indian is missing after a boat capsized off the coast of Salalah. Eight people were rescued.