ദുബായ്∙ ദുബായിലെ പൊതുഗതാഗത സംവിധാനത്തിൽ നൂതന സാങ്കേതിക വിദ്യകൾ അവതരിപ്പിക്കാൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) . 1.1 ബില്യൻ ദിർഹത്തിന്റെ കരാറിൽ 636 പുതിയ ബസുകൾ നഗരത്തിൽ നിരത്തിലിറക്കും. ഈ ബസുകളാണ് പുതിയ സംവിധാനങ്ങൾ ഇടംപിടിച്ചിരിക്കുന്നത്. ∙ഡ്രൈവർ ബിഹേവിയർ മോണിറ്ററിങ് സിസ്റ്റം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ദുബായിലെ പൊതുഗതാഗത സംവിധാനത്തിൽ നൂതന സാങ്കേതിക വിദ്യകൾ അവതരിപ്പിക്കാൻ  ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) . 1.1 ബില്യൻ ദിർഹത്തിന്റെ കരാറിൽ 636 പുതിയ ബസുകൾ നഗരത്തിൽ നിരത്തിലിറക്കും. ഈ ബസുകളിലാണ് പുതിയ സംവിധാനങ്ങൾ ഇടംപിടിച്ചിരിക്കുന്നത്.

∙ഡ്രൈവർ ബിഹേവിയർ മോണിറ്ററിങ് സിസ്റ്റം (റഖീബ്): ഭൂരിഭാഗം ബസുകളിലും ഈ സിസ്റ്റം സജ്ജീകരിക്കും. ഇത് ഡ്രൈവർമാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുകയും സാങ്കേതികവിദ്യ ഉപയോഗിച്ച് സുരക്ഷ വർധിപ്പിക്കുകയും ചെയ്യും.

ആർടിഎ ചെയർമാൻ മത്താർ അൽ തായർ
ADVERTISEMENT

∙ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിങ് (APC): ഈ സംവിധാനം യാത്രക്കാരുടെ യഥാർഥ എണ്ണം രേഖപ്പെടുത്തുകയും നിരക്ക് വെട്ടിപ്പ് തടയുന്നതിന് ഓട്ടോമേറ്റഡ് നിരക്ക് ശേഖരണവുമായി പൊരുത്തപ്പെടുത്തുകയും ചെയ്യും.

∙ഡ്രൈവർ ഐഡന്‍റിറ്റി ഓതന്‍റിക്കേഷൻ: ഓരോ ഡ്രൈവറുടെയും ആധികാരികത ഓപ്പറേറ്റിങ് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കും.

ADVERTISEMENT

സീറോ എമിഷൻ വാഹനങ്ങൾ: എല്ലാ ബസുകളും ടാക്സികളും ലിമോസിനുകളും സീറോ എമിഷൻ വാഹനങ്ങളാക്കി മാറ്റുന്നതിനുള്ള ആർടിഎയുടെ ദുബായ് പബ്ലിക് ട്രാൻസ്‌പോർട്ട് സീറോ എമിഷൻ 2050 പദ്ധതി അനുസരിച്ചാണ് ഇവ നിരത്തിൽ ഇറങ്ങുന്നത്. 

പൊതുഗതാഗത ഉപയോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനായി ഭിന്നശേഷിക്കാർക്ക്  എളുപ്പത്തിൽ എത്തിച്ചേരാനുള്ള താഴ്ന്ന നിലകൾ, ബൈക്ക് റാക്കുകൾ, കുട്ടികൾക്കുള്ള പ്രത്യേക ഇരിപ്പിടങ്ങൾ, വൈ-ഫൈ സേവനം, മൊബൈൽ ഫോൺ ചാർജിങ് പോയിന്‍റുകൾ എന്നിങ്ങനെ വിവിധ സവിശേഷതകൾ പുതിയ ബസുകളിൽ ഉണ്ട്. വിശാലമായ സീറ്റുകളാണ് മറ്റൊരു പ്രത്യേകതയെന്നും പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സിഇഒ അഹമ്മദ് ഹാഷിം ബഹ് റോസിയാൻ പറഞ്ഞു.  

ADVERTISEMENT

വിവിധ ബസുകൾക്കിടയിലുള്ള ഉപയോഗം താരതമ്യം ചെയ്യുന്നതിനായി ആർടിഎ പ്രത്യേക ഇന്ധന ഉപയോഗ പരിശോധനാ സംവിധാനം (യുഎഇ ഇന്ധന ഉപയോഗ പ്രോട്ടോക്കോൾ) വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദേശങ്ങൾക്കും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ മേൽനോട്ടത്തിലുമാണ് 1.1 ബില്യൻ ദിർഹത്തിന്‍റെ കരാർ. 

കുറഞ്ഞ കാർബൺ ഉദ്‌വമനം ഉള്ളതും യൂറോപ്യൻ സ്‌പെസിഫിക്കേഷനുകൾ പാലിക്കുന്നതുമായ ഈ ബസുകൾ ഈ വർഷവും അടുത്ത വർഷവുമായി നിരത്തിലിറക്കും.  40 ഇലക്ട്രിക് ബസുകളും ഈ ഫ്ലീറ്റിൽ ഉൾപ്പെടുന്നു, ഇത് യുഎഇയിലെ ഏറ്റവും വലുതും ഇത്തരത്തിലുള്ള ആദ്യത്തെ ബസുകളാണ്. 2030-നകം പൊതുഗതാഗത വിഹിതം 25 ശതമാനമായി ഉയർത്താനും പൊതുഗതാഗതത്തെ മൊബിലിറ്റിയുടെ മുൻഗണനാ മാർഗമാക്കാനുമാണ് ആർടിഎ ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു. 2050 നകം ബസുകളെ 100% ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങളാക്കി മാറ്റും

English Summary:

RTA signs a Dh1.1 billion deal to add 636 new buses to Dubai's roads.