സൗദി എയർലൈൻസും ജിദ്ദ വിമാനത്താവളവും മുന്നിൽ: ജിസിഎഎയുടെ യാത്രക്കാരുടെ പരാതി സൂചിക പുറത്ത്
സൗദി അറേബ്യയിലെ വ്യോമയാന ഗതാഗത രംഗത്തെ യാത്രക്കാരുടെ പരാതികളുടെ അടിസ്ഥാനത്തിലുള്ള സൂചിക പുറത്തുവിട്ടു.

ജിദ്ദ ∙ സൗദി അറേബ്യയിലെ വ്യോമയാന ഗതാഗത രംഗത്തെ യാത്രക്കാരുടെ പരാതികളുടെ അടിസ്ഥാനത്തിലുള്ള സൂചിക പുറത്തുവിട്ടു. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജിസിഎഎ) ആണ് ജൂൺ മാസത്തിലെ കണക്കുകൾ വിലയിരുത്തി സൂചിക പുറത്തുവിട്ടത്. ഏറ്റവും കുറവ് പരാതി ലഭിച്ച എയർലൈൻ സൗദി എയർലൈൻസ് ആണ് (100,000 യാത്രക്കാർക്ക് 12 പരാതികൾ). ഫ്ലൈനാസ് (14 പരാതി) രണ്ടാം സ്ഥാനത്തും അഡെൽ ഏവിയേഷൻ (18 പരാതി) മൂന്നാം സ്ഥാനത്തുമാണ്.
പ്രതിവർഷം 60 ലക്ഷത്തിലധികം യാത്രക്കാരുള്ള വിമാനത്താവളങ്ങളിൽ ഏറ്റവും കുറവ് പരാതി ലഭിച്ചത് ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളമാണ് (100,000 യാത്രക്കാർക്ക് 0.4% പരാതി). 60 ലക്ഷത്തിൽ താഴെ യാത്രക്കാരുള്ള വിമാനത്താവളങ്ങളിൽ അബഹ വിമാനത്താവളം (100,000 യാത്രക്കാർക്ക് 1% പരാതി) ആണ് മുന്നിൽ. ആഭ്യന്തര വിമാനത്താവളങ്ങളിൽ ഏറ്റവും കുറവ് പരാതി ബിഷ വിമാനത്താവളത്തിൽ ആണ് (100,000 യാത്രക്കാർക്ക് 3% പരാതി).