പരാതികളുമായി പ്രവാസികള്‍; ഇന്ത്യന്‍ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു
മസ്‌കത്ത്∙ മസ്‌കത്ത് ഇന്ത്യന്‍ എംബസി ഓപ്പൺ ഹൗസില്‍ പരാതികളുമായി നിരവധി പ്രവാസികളെത്തി. കഴിഞ്ഞ വെള്ളിയാഴ്ച മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ പ്രവാസികളാണ് പരാതിയുമായി എംബസിയെ സമീപിച്ചത്. എംബസി ഹാളില്‍ ഉച്ചക്ക് 2.30ന് ആരംഭിച്ച് 4.00 മണി വരെ തുടര്‍ന്നു. ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗും മറ്റു

മസ്‌കത്ത്∙ മസ്‌കത്ത് ഇന്ത്യന്‍ എംബസി ഓപ്പൺ ഹൗസില്‍ പരാതികളുമായി നിരവധി പ്രവാസികളെത്തി. കഴിഞ്ഞ വെള്ളിയാഴ്ച മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ പ്രവാസികളാണ് പരാതിയുമായി എംബസിയെ സമീപിച്ചത്. എംബസി ഹാളില്‍ ഉച്ചക്ക് 2.30ന് ആരംഭിച്ച് 4.00 മണി വരെ തുടര്‍ന്നു. ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗും മറ്റു എംബസി ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. തൊഴിലാളികളുടെ പരാതികള്‍ കേട്ട അംബാസഡര്‍ ആവശ്യമായ പരിഹാര നടപടികള്‍ക്ക് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.
സാമൂഹിക പ്രവര്‍ത്തകരും സന്നിഹിതരായിരിന്നു. തൊഴിലാളികളുടെ പ്രയാസങ്ങള്‍ അറിഞ്ഞ് വിഷയത്തില്‍ ഇടപെട്ട് ഇവര്‍ക്ക് പരിഹാരം ഒരുക്കുകയാണ് സാമൂഹിക പ്രവര്‍ത്തകര്‍ ചെയ്തുവരുന്നത്.
ഓപ്പണ്‍ ഹൗസില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ടെലികോണ്‍ഫറന്‍സ് വഴിയും പരാതികള്‍ ബോധിപ്പിക്കുന്നതിനും സഹായങ്ങള്‍ തേടുന്നതിനും അവസരം ഒരുക്കിയിരുന്നു. വിവിധ പ്രയാസങ്ങള്‍ നേരിടുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ഏറെ ആശ്വസകരമാണ് എംബസി ഓപ്പണ്‍ ഹൗസുകള്‍.