ദുബായ് ∙ പൊതുഗതാഗത ആവശ്യത്തിന് പുതിയതായി 636 ബസുകൾ കൂടി വാങ്ങാൻ ആർടിഎ കരാർ നൽകി. മൊത്തം 110 കോടി ദിർഹത്തിന്റേതാണ് പദ്ധതി. കാർബൺ പുറന്തള്ളൽ പരമാവധി കുറയ്ക്കുന്നതിന് യുറോ6 നിലവാരമുള്ള എൻജിനുകളാണ് പുതിയ ബസുകളുടെ പ്രത്യേകത. ഇവയിൽ 40 എണ്ണം ഇലക്ട്രിക് ബസുകളാണ്. ഇത്രയധികം ഇ– ബസുകൾ ഒരുമിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ പൊതുഗതാഗത ആവശ്യത്തിന് പുതിയതായി 636 ബസുകൾ കൂടി വാങ്ങാൻ ആർടിഎ കരാർ നൽകി. മൊത്തം 110 കോടി ദിർഹത്തിന്റേതാണ് പദ്ധതി. കാർബൺ പുറന്തള്ളൽ പരമാവധി കുറയ്ക്കുന്നതിന് യുറോ6 നിലവാരമുള്ള എൻജിനുകളാണ് പുതിയ ബസുകളുടെ പ്രത്യേകത. 

ഇവയിൽ 40 എണ്ണം ഇലക്ട്രിക് ബസുകളാണ്. ഇത്രയധികം ഇ– ബസുകൾ ഒരുമിച്ചു നിരത്തിലിറക്കുന്നത് രാജ്യത്ത് ആദ്യമാണ്. 146 ഡബിൾ ഡെക്കർ, ആർടിക്കുലേറ്റഡ് ബസുകളും 450 സിറ്റി റൈഡ് ബസുകളുമാണ് മറ്റുള്ളവ. കുട്ടികൾക്ക് പ്രത്യേക സീറ്റും വീൽചെയർ കയറ്റുന്നതിന് ഫ്ലോർ പരമാവധി താഴുന്നതുമാണ്. ഈ വർഷവും അടുത്ത വർഷവുമായി ബസുകൾ പൂർണമായും നിരത്തിലിറങ്ങും. 

ADVERTISEMENT

പൊതുഗതാഗതം രാജ്യാന്തര നിലവാരത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കരാർ എന്ന് ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു. പൊതുഗതാഗതം ഉപയോഗിക്കുന്നവർക്ക് ഏറ്റവും മികച്ച സൗകര്യം ഒരുക്കി അതുവഴി യാത്രക്കാരുടെ എണ്ണം കൂട്ടുകയാണ് ലക്ഷ്യം. 

ജനങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന യാത്രാ മാർഗമായി പൊതുഗതാഗതം മാറ്റുമെന്നും 2030 ആകുമ്പോഴേക്കും പൊതുഗതാഗത ഉപയോഗത്തിൽ 30% വർധനയുണ്ടാക്കുമെന്നും അൽ തായർ പറഞ്ഞു. 2050 ആകുമ്പോഴേക്കും കാർബൺ പുറന്തള്ളൽ പൂജ്യത്തിൽ എത്തിക്കുക എന്ന  ലക്ഷ്യം നേടാൻ പര്യാപ്തമാണ് പുതിയ ബസുകൾ. 2050 ആകുമ്പോഴേക്കും എല്ലാ ബസുകളും ടാക്സികളും ലിമോസിനുകളും പൂജ്യം കാർബൺ പുറന്തള്ളൽ ലക്ഷ്യം നേടും. 100% ബസുകളും ഇലക്ട്രിക്, അല്ലെങ്കിൽ ഹൈഡ്രജൻ ഇന്ധനമാക്കി ഓടുന്നവയായിരിക്കുമെന്നും അൽതായർ പറഞ്ഞു. 

ADVERTISEMENT

ഇ– ബസുകൾ മുതൽ ആർടികുലേറ്റഡ് ബസുകൾ വരെ
ഗൾഫ് മേഖലയിലെ പ്രത്യേക കാലാവസ്ഥയിൽ ഓടിക്കാൻ കഴിയുന്ന ഇ– ബസുകളാണ് വാങ്ങുന്നത്. പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയ ഴോങ്ടോങ് കമ്പനിയുമായാണ് ‌ കരാർ ഒപ്പുവച്ചത്. ആദ്യ ഘട്ടത്തിൽ 40 ബസുകളാണ് നിരത്തിലിറക്കുക. സ‌ിറ്റി സർവീസിനുള്ള 450 ബസുകളിൽ 400 എണ്ണം മാൻ കമ്പനിയിൽ നിന്നും 50 എണ്ണം ഴോങ്ടോങ് കമ്പനിയിൽ നിന്നുമാണ്. വോൾവോ കമ്പനിയുടെ 76 ഡബിൾ ഡെക്കർ ബസും ഒന്നിനു പിന്നിൽ മറ്റൊന്നു കൂട്ടിപ്പിടിപ്പിച്ച ആർടിക്കുലേറ്റഡ് ബസുകൾ 70 എണ്ണം ഇസൂസു അനാഡോളുവിൽ നിന്നും വാങ്ങും. ജനങ്ങൾ കൂടുതലായി പാർക്കുന്ന മേഖലകളിലാണ് ഡബിൾ ഡെക്കറും ആർടിക്കുലേറ്റഡ് ബസുകളും സർവീസ് നടത്തുക. 

ടിക്കറ്റ് എടുക്കണം, ഡ്രൈവർമാരും നിരീക്ഷണത്തിൽ
ബസിൽ ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കാനുള്ള പ്രത്യേക സംവിധാനമുണ്ടാകും. ബസിന്റെയും യാത്രക്കാരുടെയും സുരക്ഷ പരിഗണിച്ചാണിത്. ബസിൽ യാത്രക്കാരുടെ എണ്ണവും ടിക്കറ്റ് എടുത്തവരുടെ എണ്ണവും ഒത്തുനോക്കാനുള്ള ഓട്ടമേറ്റഡ് പാസഞ്ചർ കൗണ്ടിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ബസുകളിൽ ഉന്നത നിലവാരമുള്ള സീറ്റുകളാണുള്ളത്. 

ADVERTISEMENT

ഫാമിലി സീറ്റിൽ സീറ്റ് ബെൽറ്റുകൾ ക്രമീകരിക്കാൻ കഴിയും. റോഡിൽ മുട്ടുന്നതുവരെ താഴ്ത്താം എന്നതിനാൽ വീൽചെയറും ബൈക്കുകളും കയറ്റാൻ എളുപ്പമാണ്. ബൈക്കുകൾക്ക് പ്രത്യേക റാക്ക് ബസിൽ ഉണ്ട്. കൂടാതെ വൈഫൈ, മൊബൈൽ ഫോൺ ചാർജിങ് പോയിന്റ് എന്നിവയും ലഭിക്കും.

English Summary:

RTA announces 636 new low-carbon emission buses for public transport