ദോഹ ∙ നീറ്റ് യുജിയുമായി ബന്ധപ്പെട്ട് നിലനിരുന്ന അനിശ്ചിതത്വം മാറിയതോടെ ആശ്വാസത്തിലായി പ്രവാസി വിദ്യാർഥികളും രക്ഷിതാക്കളും. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് പരീക്ഷ എഴുതിയ വിദ്യാർഥികളും നാട്ടിൽ നിന്നും മറ്റും നീറ്റ് പരീക്ഷ എഴുതിയ വിദ്യാർഥികളുടെ രക്ഷിതാക്കളും കഴിഞ്ഞ ഏതാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ നീറ്റ് യുജിയുമായി ബന്ധപ്പെട്ട് നിലനിരുന്ന അനിശ്ചിതത്വം മാറിയതോടെ ആശ്വാസത്തിലായി പ്രവാസി വിദ്യാർഥികളും രക്ഷിതാക്കളും. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് പരീക്ഷ എഴുതിയ വിദ്യാർഥികളും നാട്ടിൽ നിന്നും മറ്റും നീറ്റ് പരീക്ഷ എഴുതിയ വിദ്യാർഥികളുടെ രക്ഷിതാക്കളും കഴിഞ്ഞ ഏതാനും ആഴ്ചകളായി ആശങ്കയിലായിരുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് പ്ലസ് ടു പാസായി നീറ്റ് പരീക്ഷ എഴുതിയ വിദ്യാർഥികളിൽ വലിയ ഒരു വിഭാഗം നാട്ടിലേക്ക് തിരിച്ചിരുന്നു.

നീറ്റ് പരീക്ഷ റദ്ദാക്കപ്പെടുകയാണെങ്കിൽ തിരിച്ചുവന്ന് വീണ്ടും പരീക്ഷ എഴുതേണ്ട പ്രതിസന്ധി ഗൾഫ് മേഖലയിലും മറ്റു വിദേശരാജ്യങ്ങളിലും നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കും ഉണ്ടായിരുന്നു. കൂടാതെ രണ്ടുമാസത്തിലധികമായി പഠന വിഷയങ്ങളുമായി ബന്ധമില്ലാത്തതുകൊണ്ട് പുനഃപരീക്ഷ നടന്നാൽ അതിൽ എത്രമാത്രം മാർക്ക് കരസ്ഥമാക്കാൻ കഴിയുമെന്ന് ആശങ്കയും വിദ്യാർഥികളെ അലട്ടിയിരുന്നു ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ആശങ്കയാണ് ഇന്നത്തെ വിധിയോടെ ഒഴിവായത്.

ADVERTISEMENT

നാട്ടിൽ നീറ്റ്‌ പരീക്ഷ എഴുതി ഉയർന്ന റാങ്ക് നേടിയ വിദ്യാർത്ഥികളുടെ പ്രവാസികളായ  രക്ഷിതാക്കളും വലിയ ആശങ്കയിലായിരുന്നു. കുട്ടികളുടെ അഡ്മിഷൻ തീയതിക്കനുസരിച്ച് ലീവും യാത്രയും ക്രമീകരിച്ച രക്ഷിതാക്കൾക്ക് കൗൺസിലിംഗ് നീണ്ടുപോകുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. നീറ്റുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വരുന്നതുവരെ യാത്ര മാറ്റിവെച്ചവരും നിരവധിയായിരുന്നു. എൻടിഎ ഹാജരാക്കിയ രേഖകൾ കോടതി സ്വന്തം നിലയിൽ പരിശോധിച്ചെന്നും പരീക്ഷയിൽ ക്രമക്കേട് ഉണ്ടായതിനും പവിത്രതയെ ബാധിക്കുംവിധം നടത്തിപ്പിൽ പാളിച്ചയുണ്ടെന്നും വ്യക്തമാക്കുന്ന തെളിവുകളുടെ അഭാവത്തിൽ പുനഃപരീക്ഷ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് കോടതി വിധി.

English Summary:

No Re-Examination in NEET: Expatriate Students and Parents Relieved