മസ്‌കത്ത്∙ പ്ലാസ്റ്റിക് ബാഗ് നിരോധനത്തിന്റെ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ച് ഒമാന്‍. സെപ്തംബര്‍ ഒന്ന് മുതല്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിച്ച് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉത്തരവിറക്കി. ഒമാന്‍ കസ്റ്റംസ് വിഭാഗവുമായി സഹകരിച്ചാണ് നടപടി. നിയമം ലംഘിച്ച് പ്ലാസ്റ്റിക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ പ്ലാസ്റ്റിക് ബാഗ് നിരോധനത്തിന്റെ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ച് ഒമാന്‍. സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിച്ച് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉത്തരവിറക്കി. ഒമാന്‍ കസ്റ്റംസ് വിഭാഗവുമായി സഹകരിച്ചാണ് നടപടി. നിയമം ലംഘിച്ച് പ്ലാസ്റ്റിക് ഇറക്കുമതി ചെയ്യുന്നവരില്‍ നിന്ന് 1,000 റിയാല്‍ പിഴ ഈടാക്കും. ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും.

ഈ മാസം ഒന്ന് മുതല്‍ ഫാര്‍മസികളിലും ആശുപത്രികളിലും ക്ലിനിക്കുകളിലും പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍ വന്നിരുന്നു. ഘട്ടം ഘട്ടമായാണ് പ്ലാസ്റ്റിക് ബാഗുകള്‍ ഇല്ലാതാക്കുക. 2027 ജൂലൈ ഒന്നോടെ പൂര്‍ണമായും പ്ലാസ്റ്റിക്  ബാഗുകള്‍ ഇല്ലാത്ത രാജ്യമായി ഒമാന്‍ മാറുകയെന്നതാണ് ലക്ഷ്യം. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെല്ലാം ഉത്തരവ് ബാധകമാണ്.

ചിത്രം: വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം.
ADVERTISEMENT

നിയമ ലംഘകര്‍ക്ക് 50 റിയാല്‍ മുതല്‍ 1,000 റിയാല്‍ വരെ പിഴ ശിക്ഷ് ലഭിക്കും. കുറ്റം ആവര്‍ത്തിക്കുന്നവരുടെ മേല്‍ പിഴ ഇരട്ടിയാകുമെന്നും ഒമാന്‍ പരിസ്ഥിതി വിഭാഗം അറിയിച്ചു. രാജ്യത്തെ പരിസ്ഥിതി സംരക്ഷണം കൂടി ലക്ഷ്യമിട്ടാണ് വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളുടെ നടപടി.

English Summary:

Oman to Ban Import of Plastic Bags Starting September 1