ഇന്ത്യൻ പാചകരീതികളും പാചക പാരമ്പര്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് മികച്ച സംഭാവനകൾ നൽകിയ, വിദേശത്ത് പ്രവർത്തിക്കുന്ന റസ്റ്ററന്‍റുകളെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനും വേണ്ടിയാണ് ഈ സർട്ടിഫിക്കറ്റ് എംബസി നൽകിവരുന്നത്.

ഇന്ത്യൻ പാചകരീതികളും പാചക പാരമ്പര്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് മികച്ച സംഭാവനകൾ നൽകിയ, വിദേശത്ത് പ്രവർത്തിക്കുന്ന റസ്റ്ററന്‍റുകളെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനും വേണ്ടിയാണ് ഈ സർട്ടിഫിക്കറ്റ് എംബസി നൽകിവരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ പാചകരീതികളും പാചക പാരമ്പര്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് മികച്ച സംഭാവനകൾ നൽകിയ, വിദേശത്ത് പ്രവർത്തിക്കുന്ന റസ്റ്ററന്‍റുകളെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനും വേണ്ടിയാണ് ഈ സർട്ടിഫിക്കറ്റ് എംബസി നൽകിവരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷണ ശാലകൾക്ക് ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ICCR) ഏർപ്പെടുത്തിയ 'അന്നപൂർണ സർട്ടിഫിക്കറ്റ്' ലഭ്യമാക്കുന്നതിനുള്ള അപേക്ഷ ബഹ്‌റൈൻ ഇന്ത്യൻ എംബസി ക്ഷണിച്ചു. ഇന്ത്യൻ പാചകരീതികളും പാചക പാരമ്പര്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് മികച്ച സംഭാവനകൾ നൽകിയ, വിദേശത്ത് പ്രവർത്തിക്കുന്ന റസ്റ്ററന്‍റുകളെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനും വേണ്ടിയാണ് ഈ സർട്ടിഫിക്കറ്റ് എംബസി നൽകിവരുന്നത്.

വിദേശത്തുള്ള പ്രാദേശിക സമൂഹത്തിന് ഇന്ത്യൻ വിഭവങ്ങൾ പരിചയപ്പെടുത്തുന്നതിലും സാംസ്കാരിക വിനിമയം വർധിപ്പിക്കുന്നതിലും ഭക്ഷണശാലകൾ  വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ ഈ സംരംഭം ഭക്ഷണത്തിന്‍റെ സാർവത്രിക ഭാഷയിലൂടെ സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുകയും ആധികാരിക ഇന്ത്യൻ പാചകരീതിയുടെ ആഗോള അംബാസഡർമാരെ അംഗീകരിക്കുകയും ചെയ്യുന്നു.

ADVERTISEMENT

ഈ സർട്ടിഫിക്കറ്റിന്‌ അർഹരാകുന്ന ഭക്ഷണ ശാലകൾ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും പ്രവർത്തിക്കുകയും ഉയർന്ന നിലവാരത്തിലുള്ള ഭക്ഷണ ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുകയും വേണം. അപേക്ഷകരുടെ വിശദമായ പരിശോധനകൾക്ക് ശേഷം വിജയികൾക്ക് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ  അതത് രാജ്യങ്ങളിലെ പ്രത്യേക ചടങ്ങിൽ  സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. സർട്ടിഫിക്കറ്റ് നേടുന്നവർക്ക്  നിരവധി ആനുകൂല്യങ്ങളും നേട്ടങ്ങളും വാഗ്ദാനംചെയ്യുന്നുണ്ട്. സർട്ടിഫിക്കറ്റ് നേടുന്നതിലൂടെ ഭക്ഷണശാലകൾ, അവിടത്തെ  പാചകക്കാർ, ഉടമകൾ എന്നിവർ കൂടി  അംഗീകാരവും അന്തസ്സും നേടുകായും സമൂഹത്തിൽ അവരുടെ വിശ്വാസ്യത, മൂല്യം എന്നിവ വെളിവാക്കപ്പെടുകയും ചെയ്യും.

മാനദണ്ഡങ്ങൾ:
(1): വിജയിക്ക് ഒരു സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കും. ഒന്നിലധികം വിജയികളുടെ കാര്യത്തിൽ, ഓരോരുത്തർക്കും പ്രത്യേക സർട്ടിഫിക്കറ്റ് നൽകും.
(2): വിദേശത്ത് പ്രവർത്തിക്കുന്ന റസ്റ്ററന്‍റുകൾ മാത്രമാണ് സർട്ടിഫിക്കറ്റിന് യോഗ്യമായിരിക്കുക. പ്രാദേശിക കമ്മ്യൂണിറ്റി അംഗങ്ങൾക്കിടയിൽ ആധികാരിക ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഈ ഭക്ഷണശാലകൾ മികച്ച സംഭാവന നൽകിയിരിക്കണം.
(3): റസ്റ്ററന്‍റ് കുറഞ്ഞത് അഞ്ച് വർഷമെങ്കിലും പ്രവർത്തിച്ചിരിക്കണം.
(4): ദേശീയത പരിഗണിക്കാതെ വിദേശത്തുള്ള എല്ലാ ഇന്ത്യൻ റസ്റ്ററന്‍റുകൾക്കും (ഫൈൻ ഡൈനിങ് അല്ലെങ്കിൽ ഓൾ ഡേ ഡൈനിങ്) അപേക്ഷ നൽകാം. അസോസിയേഷനുകളോ  സംഘടനകളോ യോഗ്യമല്ല
(5): ഭക്ഷണ ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും പ്രാദേശിക നിയമങ്ങളും നിയന്ത്രണങ്ങളും റസ്റ്ററന്‍റ്  ഉയർന്ന തലത്തിൽ പാലിക്കണം.
(6): യോഗ്യരായ റസ്റ്ററന്‍റുകൾ അവരുടെ അപേക്ഷ കൃത്യമായി പൂരിപ്പിച്ച നിർദ്ദിഷ്ട ഫോമിൽ ഇന്ത്യൻ മിഷൻ/പോസ്റ്റിൽ ആവശ്യത്തിനായി നിശ്ചയിച്ചിട്ടുള്ള സമയ പരിധിക്കുള്ളിൽ സമർപ്പിക്കേണ്ടതാണ്. വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾ അപേക്ഷക റസ്റ്ററന്‍റുകൾ നൽകുന്ന വിവരങ്ങളുടെ സൂക്ഷ്മ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷം നിശ്ചിത അവസാന തീയതിയിൽ മികച്ച അപേക്ഷകൾ ICCR ലേക്ക് കൈമാറും.
(7): ഈ ആവശ്യത്തിനായി ICCR നിയമിക്കുന്ന ഒരു ജൂറിയാണ് സർട്ടിഫിക്കറ്റിനായുള്ള അന്തിമ തിരഞ്ഞെടുപ്പ് നടത്തുന്നത്.
(8): വാർഷികാടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് നൽകും.

ADVERTISEMENT

അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31; മാർഗ്ഗനിർദ്ദേശങ്ങൾക്കായി eoibahrain.gov.in സന്ദർശിക്കുക.

English Summary:

Indian Embassy has Invited Applications for Annual 'Annapurna Certificate'

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT