ദുബായ് ∙ ദുബായ് കസ്റ്റംസ് ആൻഡ് പോർട്ടിന്റെ തലവനും ഉപദേശകനുമായിരുന്ന കാസിം പിള്ള ഇസ്മായിൽ (81) അന്തരിച്ചു. ദുബായിയെ വ്യാപാര തലസ്ഥാനമാക്കുന്നതിലും നിക്ഷേപ സൗഹൃദമാക്കുന്നതിലും നിർണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ്. നിലവിലുള്ള കസ്റ്റംസ് ആൻഡ് പോർട്ട് നിയമങ്ങൾ രൂപപ്പെടുത്തിയതും അദ്ദേഹത്തിന്റെ കാലത്താണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായ് കസ്റ്റംസ് ആൻഡ് പോർട്ടിന്റെ തലവനും ഉപദേശകനുമായിരുന്ന കാസിം പിള്ള ഇസ്മായിൽ (81) അന്തരിച്ചു. ദുബായിയെ വ്യാപാര തലസ്ഥാനമാക്കുന്നതിലും നിക്ഷേപ സൗഹൃദമാക്കുന്നതിലും നിർണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ്. നിലവിലുള്ള കസ്റ്റംസ് ആൻഡ് പോർട്ട് നിയമങ്ങൾ രൂപപ്പെടുത്തിയതും അദ്ദേഹത്തിന്റെ കാലത്താണ്. നിസ്തുല സേവനത്തിന് പൗരത്വം നൽകി രാജ്യം ആദരിച്ചിരുന്നു.

തിരുവനന്തപുരം പെരുങ്കുഴി കാവുവിളാകം വീട്ടിൽ കാസിം 1963ൽ ആണ് ദുബായിൽ എത്തുന്നത്. യുഎഇ എന്ന രാജ്യം നിലവിൽ വരുന്നതിനു മുൻപ് ദുബായിൽ എത്തിയ കാസിം അന്നത്തെ ഭരണകർത്താക്കളായിരുന്ന ബ്രിട്ടിഷുകാരുടെ പൊളിറ്റിക്കൽ ഏജന്റായാണ് പ്രവാസ ജീവിതം തുടങ്ങിയത്. 14 മാസത്തോളം ബ്രിട്ടിഷുകാർക്കൊപ്പം ജോലി ചെയ്ത കാസിമിന്റെ പ്രവർത്തന മികവാണ് ദുബായ് കസ്റ്റംസ് ആൻഡ് പോർട്ടിൽ എത്തിച്ചത്.

ADVERTISEMENT

കസ്റ്റംസ് വരുമാനം മാത്രമായിരുന്നു അന്ന് ദുബായിക്കുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ, ദുബായിൽ കാസിമിന്റെ പദവി തന്ത്രപ്രധാനമായിരുന്നു. ‌മനുഷ്യ കംപ്യൂട്ടർ എന്നാണ് ദുബായ് ഭരണാധികാരികൾ വിശേഷിപ്പിച്ചിരുന്നത്. കംപ്യൂട്ടറോ മറ്റ് സാങ്കേതിക സൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത്, ദുബായിയുമായി വ്യാപാരം നടത്തുന്ന ഏതു കമ്പനിയുടെയും വിവരങ്ങൾ കടലാസ് തുണ്ടിന്റെ പോലും പരിശോധന കൂടാതെ പറയാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. 

നീണ്ട 46 വർഷം കസ്റ്റംസ് ആൻഡ് പോർട്ടിനെ നയിച്ചു. വിരമിച്ച ശേഷം, കാസിമിനെ ദുബായ് ഭരണകൂടം തിരിച്ചുവിളിച്ച് കസ്റ്റംസ് ആൻഡ് പോർട്ടിന്റെ ഉപദേശകനാക്കി. 10 വർഷം ഉപദേശക സ്ഥാനത്ത് തുടർന്നു. 56 വർഷം നീണ്ടു നിന്ന ഔദ്യോഗിക ജീവിതം. ദുബായ് ഭരണാധികാരിയായിരുന്ന ഷെയ്ഖ് റാഷിദ് ബിൻ സായിദ് അൽ മക്തൂമുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ദുബായിയുടെ നിർണായക പദവികൾ വഹിച്ചിരുന്ന കാസിം ഔദ്യോഗിക ജീവിതകാലത്തോ, വിശ്രമജീവിതത്തിലോ പൊതുവേദികളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടില്ല. 

ADVERTISEMENT

ദുബായ് ഭരണകൂടം 2008ൽ യുഎഇ പൗരത്വം നൽകി. ഒരുപാട് മലയാളികളെ പ്രവാസ ലോകത്തേക്കു കൈപിടിച്ചു നടത്താനും കാസിം മുന്നിലുണ്ടായിരുന്നു. മലയാളി പ്രവാസത്തിന്റെ ആദ്യ കാലത്തു തന്നെ ദുബായിൽ എത്തിയതിനാൽ, നാട്ടുകാരെയും വീട്ടുകാരെയും കരകയറ്റാൻ ആകുന്നതെല്ലാം അദ്ദേഹം ചെയ്തു. കസ്റ്റംസ് ആൻഡ് പോർട്ട് മേധാവിയായിരുന്ന കാലത്തേത് അടക്കമുള്ള കഥകൾ സഹോദരങ്ങളോടു മാത്രമാണ് അദ്ദേഹം പങ്കുവച്ചിരുന്നത്. 

പുസ്തകം എഴുതാനോ മാധ്യമങ്ങളിൽ അഭിമുഖം നൽകാനോ തയാറായിരുന്നില്ല. സ്വദേശി പൗരന്മാരെ കബറടക്കുന്ന അൽഖൂസ് കബർസ്ഥാനിൽ ഇന്നു വൈകുന്നേരം 4ന് കാസിം പിള്ളയെ സംസ്കരിക്കും. ഭാര്യ: സലീഹത്ത്. മക്കൾ: ഡോ. സുഹൈൽ (യുഎസ്), സൈമ (ന്യൂസിലൻഡ്), സൈറ (ഇന്തൊനീഷ്യ).

English Summary:

Farewell to former Dubai Customs chief Kasim Pillai Ismail