കാർഗിലിൽ പരുക്കേറ്റിട്ടും തളരാത്ത ‘പ്രിൻസ്’; ഇന്ത്യയുടെ ഹീറോകൾക്ക് പ്രവാസ ലോകത്തിന്റെ സല്യൂട്ട്
വെള്ളത്തിനടിയിൽ ഒരു പ്രകടനം നടത്തുന്നതിനിടെ ക്യാപ്റ്റൻ ബാസ്റ്റിന് ജീവൻ നഷ്ടപ്പെട്ടുവെങ്കിലും പ്രിൻസ് തന്‍റെ സൈനികയാത്ര തുടരുകയായിരുന്നു.
വെള്ളത്തിനടിയിൽ ഒരു പ്രകടനം നടത്തുന്നതിനിടെ ക്യാപ്റ്റൻ ബാസ്റ്റിന് ജീവൻ നഷ്ടപ്പെട്ടുവെങ്കിലും പ്രിൻസ് തന്‍റെ സൈനികയാത്ര തുടരുകയായിരുന്നു.
വെള്ളത്തിനടിയിൽ ഒരു പ്രകടനം നടത്തുന്നതിനിടെ ക്യാപ്റ്റൻ ബാസ്റ്റിന് ജീവൻ നഷ്ടപ്പെട്ടുവെങ്കിലും പ്രിൻസ് തന്‍റെ സൈനികയാത്ര തുടരുകയായിരുന്നു.
മനാമ∙ കാർഗിൽ യുദ്ധം വിജയിച്ചതിന്‍റെ 25-ാം വാർഷികം ആഘോഷിക്കുന്ന സന്ദർഭത്തിൽ, ബഹ്‌റൈനിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന മുൻ സേനാംഗങ്ങളും യുദ്ധസ്‌മൃതി അയവിറക്കുകയാണ്. അത്തരത്തിൽ റിട്ടയേർഡ് സേനാംഗങ്ങളിൽ ഒരാളാണ് റിട്ട. മേജർ പ്രിൻസ് ജോസ്. ബഹ്‌റൈനിലെ പ്രമുഖ കമ്പനിയിൽ ഇലക്ട്രിക് ഇൻസ്ട്രുമെന്റേഷൻ സിസ്റ്റം സുരക്ഷാ ഓഫിസറായി ജോലി ചെയ്യുന്ന പ്രിൻസ് ജോസ്, ബഹ്‌റൈനിലെ ഇന്ത്യക്കാർക്കിടയിൽ ഒരു ഹീറോയാണ്. അതിർത്തിയിലെ ഷെല്ലാക്രമണത്തിൽ തലയ്ക്കും മുഖത്തും പരുക്ക് പറ്റി, അതിന്‍റെ മുറിപ്പാടുകളുമായി പ്രവാസ ജീവിതം നയിക്കുന്ന അദ്ദേഹം, കാർഗിൽ യുദ്ധത്തിന്‍റെ ഓർമകളിൽ ഇപ്പോഴും വാചാലനാണ്. കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഉൾപ്പെടെ നിരവധി റിട്ടയേർഡ് സേനാ ഉദ്യോഗസ്ഥരെ ആദരിച്ച ചടങ്ങിൽ പ്രിൻസ് നടത്തിയ പ്രസംഗം ഹർഷാരവത്തോടെയാണ് ആളുകൾ ശ്രവിച്ചത്.
മേജർ പ്രിൻസ് ജോസ് 1999-ലെ കാർഗിൽ യുദ്ധസമയത്ത് വീരോചിതമായ സംഭാവനകളാണ് നൽകിയത് . പ്രിൻസ് ചെറുപ്പം മുതൽക്ക് തന്നെ രാജ്യത്തെ സേവിക്കാനുള്ള അഭിനിവേശത്തോടെയാണ് വളർന്നത് . കഴക്കൂട്ടം സൈനിക സ്‌കൂളിൽ നിന്നാണ് സൈനിക വീര്യം ചോരാതെ പഠനം തുടർന്നത് . അവിടത്തെ അനുഭവങ്ങൾ സൈനികനാകാനുള്ള യാത്രയെ സ്വാധീനിക്കുകയും ചെയ്തു . കാർഗിൽ യുദ്ധത്തിൽ പരുക്ക് പറ്റിയതിനെ തുടന്ന് പിന്നീട് സേനയിൽ നിന്ന് വിരമിച്ച ശേഷമാണ് ബഹ്റൈനിൽ സുരക്ഷാ ഓഫിസറുടെ ജോലിയിൽ തിരഞ്ഞെടുക്കപ്പെട്ടത്.
പ്രിൻസിന്‍റെ ജീവിതത്തിൽ ഒരു പ്രധാന സ്വാധീനം ജാട്ട് റെജിമെന്‍റിലുണ്ടായിരുന്ന ക്യാപ്റ്റൻ പോൾ ബാസ്റ്റിൻ ആയിരുന്നു, പ്രിൻസിന്‍റെ ഒരു കുടുംബ സുഹൃത്ത് മാത്രമല്ല, ഒരു ഉപദേശകനും "വലിയ സഹോദരനും" ആയിരുന്നു. ഇന്ത്യൻ ആർമിയുടെ എലൈറ്റ് 9 പാരാ സ്‌പെഷ്യൽ ഫോഴ്‌സ് യൂണിറ്റിലെ അംഗമായ പാരാ കമാൻഡോ എന്ന നിലയിൽ ക്യാപ്റ്റൻ ബാസ്റ്റിന്‍റെ വൈദഗ്ധ്യം മേജർ ജോസിൽ മായാത്ത മുദ്ര പതിപ്പിച്ചു. വെള്ളത്തിനടിയിൽ ഒരു പ്രകടനം നടത്തുന്നതിനിടെ ക്യാപ്റ്റൻ ബാസ്റ്റിന് ജീവൻ നഷ്ടപ്പെട്ടുവെങ്കിലും പ്രിൻസ് തന്‍റെ സൈനികയാത്ര തുടരുകയായിരുന്നു.
∙ കാർഗിലിൽ നേർക്കുനേർ
1999-ൽ കാർഗിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ കാർഗിൽ സ്‌പെഷ്യൽ ഫോഴ്സ് ഉദംപൂർ യൂണിറ്റ് നയൻത് പാരച്യൂട്ട് റെജിമെന്‍റ് സ്‌പെഷ്യൽ ഫോഴ്സിലായിരുന്നു സേവനം. ശത്രുവിന്‍റെ അറ്റകുറ്റപ്പണികൾ തടസ്സപ്പെടുത്തുന്നതിനുള്ള ഒരു പ്രത്യേക ദൗത്യം ആസൂത്രണം ചെയ്യാനാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നത് . 26-ാം വയസ്സിൽ മേജർ പ്രിൻസ് ജോസ് ഈ നിർണായക ചുമതല ഏറ്റെടുത്തു. ശത്രുസൈന്യത്തിലേക്ക് നുഴഞ്ഞുകയറുന്നതിനുള്ള പ്രധാന ഭരണകേന്ദ്രമായ ഗുൽത്താർ മദർ ബേസ് പിടിച്ചെടുക്കുകയായിരുന്നു ദൗത്യം.
വഴിയിൽ അജ്ഞാതരായ നിരവധി ശത്രുക്കളായ പോരാളികളെ അഭിമുഖീകരിച്ചിട്ടും, മേജറും സംഘവും മുന്നോട്ട് നീങ്ങി, ശത്രു ലൈനുകളെ ഫലപ്രദമായി തടസ്സപ്പെടുത്തുന്നതിന് തന്ത്രപരമായ ഉയരങ്ങളും മുൻനിര പോയിന്‍റുകളും പിടിച്ചെടുക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കി. സാന്റോ യിൽ ഹിമഭിത്തികൾ നിറഞ്ഞ ഇടങ്ങളിൽ ശത്രു സൈനികരെ നേരിടുക എന്നിവ ഉൾപ്പെടെയുള്ള വെല്ലുവിളികൾ വളരെ വലുതായിരുന്നു. അതിനിടെ തീവ്രമായ യുദ്ധമാരംഭിച്ചു. ശത്രുവിനെ നേർക്ക് നേർ കാണാവുന്ന അതിർത്തിയിൽ നിന്നും രണ്ടു ഷെല്ലുകളാണ് തന്‍റെ സംഘത്തിന്‍റെ പത്തു മീറ്റർ മാത്രം അകലത്തിൽ വീണത്. ആദ്യത്തേത് പൊട്ടിയില്ല. എന്നാൽ രണ്ടാമത്തെ ഷെൽ പ്രിൻസിന്‍റെ സംഘത്തിലെ 13 പേരുടെ ജീവനെടുത്തു. 300 മീറ്റർ താഴ്ചയിൽ പരിക്കേറ്റ് വീണ പ്രിൻസ് പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് ആരോഗ്യ സ്‌ഥിതി വീണ്ടെടുത്തത്.
∙ അന്ന് യുദ്ധമുഖത്ത്; ഇന്ന് പ്രവാസലോകത്ത്; കാർഗിൽ ഓർമ്മകളിൽ റിട്ടയേർഡ് സേനാംഗങ്ങൾ
ബഹ്‌റൈനിൽ ഗൾഫ് എയറിൽ ജോലി ചെയ്യുന്ന റിട്ട. വിങ് കമാൻഡർ രൂപേഷ് നരമ്പള്ളി യുദ്ധമുഖത്ത് ജോലി ചെയ്തിരുന്ന സേനാംഗമായിരുന്നു. ബഹ്‌റൈനിൽ ജോലി ചെയ്ത ശേഷം കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങിയെങ്കിലും ഇപ്പോൾ വീണ്ടും ഗൾഫ് എയറിൽ സേവനമനുഷ്ഠിക്കുന്നു. കാർഗിൽ യുദ്ധവുമായി ബന്ധപ്പെട്ട പല സംഭവ വികാസങ്ങളും അദ്ദേഹം ഇന്ത്യൻ സമൂഹവുമായി പങ്കുവച്ചു . പ്രസംഗത്തിന് ശേഷം അദ്ദേഹത്തിന്‍റെ കൂടെ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാനും പരിചയപ്പെടാനും നിരവധി ആളുകളാണ് അദ്ദേഹത്തോടൊപ്പം ചേർന്നത് .
കാർഗിൽ യുദ്ധമുഖത്ത് അതിർത്തിയിൽ സേവനമനുഷ്ടിച്ച പല സേനാംഗങ്ങളും ബഹ്‌റൈനിലെ വിവിധ കമ്പനികളിൽ ജോലി ചെയ്തു വരുന്നുണ്ട്.അടൂർ സ്വദേശി ശ്രീനിവാസൻ നായർ 15 വർഷമായി ബഹ്‌റൈനിൽ ആണ് ജോലി ചെയ്യുന്നത്. യുദ്ധ സമയത്ത് ശ്രീനഗറിൽ സിഗ്നൽ എക്വിപ്മെന്‍റ് വിഭാഗത്തിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. യുദ്ധ സമയത്ത് അതിർത്തിയിൽ ഉള്ളത് കൊണ്ട് തന്നെ അതിന്‍റെ ഒരു ഭാഗം ആകാൻ കഴിഞ്ഞ സൈനികൻ എന്നതിൽ അഭിമാനമുണ്ടെന്ന് ശ്രീനിവാസൻ നായർ പറഞ്ഞു.
കൊല്ലം തേവലക്കര സ്വദേശി സുനൂദ് കാർഗിൽ യുദ്ധ സമയത്ത് സെക്കൻഡ് യൂണിറ്റ് 14 സിഗ്നൽ റെജിമെന്റിലായിരുന്നു ജോലി ചെയ്തിരുന്നത്. അദ്ദേഹത്തോടൊപ്പം ഇപ്പോൾ ബഹ്‌റൈനിൽ ജോലി ചെയ്യുന്ന കടയ്ക്കൽ സ്വദേശി അരുൺ കുമാർ,ഭരണിക്കാവ് സ്വദേശി ശ്രീകുമാർ, മാവേലിക്കര സ്വദേശി വിജയകുമാർ, തിരുവനന്തപുരം സ്വദേശി സുരേഷ് കുമാർ, കോട്ടയം സ്വദേശി ഫ്രാങ്കോ എന്നിവരും സേനയിൽ സിഗ്നൽ സംവിധാനത്തിൽ പ്രവർത്തിച്ചവരാണ്. ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ കാർഗിൽ യുദ്ധത്തിന്‍റെ ഓർമ്മകൾ പങ്കുവെക്കാൻ നടത്തിയ പരിപാടിയിലാണ് ബഹ്‌റൈനിൽ ഉള്ള ഈ സൈനികർ എല്ലാവരും ഒത്തുചേർന്നത്.