പാരിസ് ഒളിംപിക്സിൽ ചരിത്രം രചിച്ച് സൗദി അറേബ്യൻ താരം
സൗദി അറേബ്യയിൽ നിന്നുള്ള 17 വയസ്സുകാരിയായ മഷായേൽ അൽ അയ്ദ്, പാരിസ് ഒളിംപിക്സിൽ വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈൽ ഹീറ്റ്‌സിൽ മത്സരിച്ചപ്പോൾ പുതിയ ചരിത്ര പിറവിക്കാണ് കായിക ലോകം സാക്ഷ്യം വഹിച്ചത്.

റിയാദ് ∙ സൗദി അറേബ്യയിൽ നിന്നുള്ള 17 വയസ്സുകാരിയായ മഷായേൽ അൽ അയ്ദ്, പാരിസ് ഒളിംപിക്സിൽ വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈൽ ഹീറ്റ്‌സിൽ മത്സരിച്ചപ്പോൾ പുതിയ ചരിത്ര പിറവിക്കാണ് കായിക ലോകം സാക്ഷ്യം വഹിച്ചത്. ഒളിംപിക്സിൽ സൗദി അറേബ്യയെ നീന്തലിൽ പ്രതിനിധീകരിക്കുന്ന ആദ്യ വനിതയായി മാറിയ മഷായേൽ, സ്വന്തം പേരിലുള്ള മികച്ച സമയവും തിരുത്തി എഴുതി ഫിനിഷ് ചെയ്തത്.
മഷായേലിന്‍റെ പങ്കാളിത്തം ഭാവിയിലെ സൗദി വനിതാ കായിക താരങ്ങളെ പ്രചോദിപ്പിക്കുമെന്ന് സൗദി നീന്തൽ ഫെഡറേഷൻ പ്രസിഡന്റ് അഹമ്മദ് അൽഖദമാനി പറഞ്ഞു. 2024 ഏപ്രിലിൽ യുഎഇയിൽ നടന്ന ആദ്യ ഗൾഫ് ഗെയിംസിൽ ഒരു സ്വർണ മെഡലും രണ്ട് വെള്ളിയും മഷേൽ നേടിയിട്ടുണ്ട്. സൗദി അറേബ്യൻ ഗെയിംസിൽ മൂന്ന് വെങ്കലവും ഒരു വെള്ളി മെഡലും നേടിയിട്ടുള്ള ഈ താരത്തിന് മികച്ച ഭാവി ഉണ്ടെന്ന് കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ രാജകുമാരൻ പറഞ്ഞു.
10 അത്‌ലീറ്റുകളാണ് ഇത്തവണ പാരിസ് ഒളിംപിക്സിൽ സൗദിയെ പ്രതിനിധീകരിക്കുന്നത്. അതിൽ ആദ്യമായി ഒളിംപിക്സിൽ മത്സരിക്കാനിറങ്ങിയത് മഷായേൽ അൽ അയ്ദ് ആണ്.