റിയാദ് ∙ രാജ്യാന്തര നിലവാരത്തില്‍ പുതിയ ഐക്കണിക് സ്റ്റേഡിയം റിയാദില്‍ നിര്‍മിക്കുന്നു. നാലര ലക്ഷത്തിലേറെ ചതരുശ്രമീറ്റര്‍ വിസ്തൃതിയില്‍ 45,000 പേർക്ക് ശേഷിയുള്ളതാണ് പുതിയ സ്റ്റേഡിയം.

റിയാദ് ∙ രാജ്യാന്തര നിലവാരത്തില്‍ പുതിയ ഐക്കണിക് സ്റ്റേഡിയം റിയാദില്‍ നിര്‍മിക്കുന്നു. നാലര ലക്ഷത്തിലേറെ ചതരുശ്രമീറ്റര്‍ വിസ്തൃതിയില്‍ 45,000 പേർക്ക് ശേഷിയുള്ളതാണ് പുതിയ സ്റ്റേഡിയം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ രാജ്യാന്തര നിലവാരത്തില്‍ പുതിയ ഐക്കണിക് സ്റ്റേഡിയം റിയാദില്‍ നിര്‍മിക്കുന്നു. നാലര ലക്ഷത്തിലേറെ ചതരുശ്രമീറ്റര്‍ വിസ്തൃതിയില്‍ 45,000 പേർക്ക് ശേഷിയുള്ളതാണ് പുതിയ സ്റ്റേഡിയം. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനു കീഴിലെ കമ്പനിയായ റോശന്‍ ഗ്രൂപ്പ് ആണ് നിർമാതാക്കൾ. ദിവസങ്ങള്‍ക്കുള്ളില്‍ റിയാദില്‍ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ സ്റ്റേഡിയവും മൂന്നാമത്തെ വന്‍കിട പദ്ധതിയുമാണിത്.

2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അത്യാധിക സൗകര്യങ്ങളോടെ ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങളുമായി സൗദി അറേബ്യ മുന്നോട്ടുപോവുകയാണ്. പ്രധാനപ്പെട്ട രാജ്യാന്തര കായിക മത്സരങ്ങളും മറ്റു വിനോദ, സാംസ്‌കാരിക, സാമൂഹിക പരിപാടികളും സംഘടിപ്പിക്കാന്‍ കഴിയുന്ന നിലക്കാണ് സ്റ്റേഡിയം രൂപകല്‍പന ചെയ്തിരിക്കുന്നത്.

ADVERTISEMENT

നിരവധി വ്യാപാര സ്ഥാപനങ്ങളും റസ്റ്റന്റുകളും ആതിഥേയ സ്ഥലങ്ങളും സ്റ്റേഡിയത്തില്‍ അടങ്ങിയിരിക്കും. തുറന്നതും പരസ്പരബന്ധിതവുമായ രൂപകല്‍പനക്കുള്ളില്‍ സ്റ്റേഡിയത്തിന്റെ വിവിധ സൗകര്യങ്ങളെ തടസമില്ലാത്ത രീതിയില്‍ ബന്ധിപ്പിക്കുന്നു. ദക്ഷിണ, പശ്ചിമ റിയാദിലെ പ്രധാന അടയാളമായി പുതിയ സ്റ്റേഡിയം മാറും. മധ്യസൗദി അറേബ്യയിലെ വാസ്തുവിദ്യാ സവിശേഷതകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, സ്റ്റേഡിയത്തിന് ചുറ്റുമുള്ള പ്രദേശത്തിന്റെ ആകാശത്തിന് ഒരു സൗന്ദര്യാത്മക സ്പര്‍ശം നല്‍കുന്നതിന് മുകള്‍ ഭാഗം തിളക്കമുള്ള ക്രിസ്റ്റല്‍ രൂപകല്‍പനയാല്‍ സവിശേഷമാക്കിയിരിക്കുന്നു.

സൗരോര്‍ജം പോലുള്ള ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം സ്റ്റേഡിയം വര്‍ധിപ്പിക്കുന്നു. സ്റ്റേഡിയത്തിന്റെ സമഗ്ര പശ്ചാത്തല സൗകര്യവുമായി സൗരോര്‍ജത്തെ സംയോജിപ്പിച്ചിരിക്കുന്നു. സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയുടെ രൂപകല്‍പന വായുസഞ്ചാരം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് പകല്‍ സമയത്ത് സ്റ്റേഡിയത്തിലേക്കുള്ള സൂര്യപ്രകാശത്തിന്റെ പ്രവേശനം നിയന്ത്രിക്കുന്നതിനൊപ്പം വായുസഞ്ചാരവും ഉറപ്പുവരുത്തുന്നുണ്ട്.

English Summary:

Saudi Arabia to Build 45,000-Seat Sports Stadium for 2034 FIFA World Cup