ലോക കേരളസഭ പ്രതിനിധികൾ വിളിച്ച ചേർത്ത യോഗത്തിൽ പങ്കെടുത്ത സംഘടനാ പ്രതിനിധികളെല്ലാം പങ്കുവെച്ചത് ദുരിതബാധിതരെ ചേർത്തുനിർത്താൻ ഒപ്പമുണ്ടാകും എന്ന പ്രഖ്യാപനമായിരുന്നു.

ലോക കേരളസഭ പ്രതിനിധികൾ വിളിച്ച ചേർത്ത യോഗത്തിൽ പങ്കെടുത്ത സംഘടനാ പ്രതിനിധികളെല്ലാം പങ്കുവെച്ചത് ദുരിതബാധിതരെ ചേർത്തുനിർത്താൻ ഒപ്പമുണ്ടാകും എന്ന പ്രഖ്യാപനമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക കേരളസഭ പ്രതിനിധികൾ വിളിച്ച ചേർത്ത യോഗത്തിൽ പങ്കെടുത്ത സംഘടനാ പ്രതിനിധികളെല്ലാം പങ്കുവെച്ചത് ദുരിതബാധിതരെ ചേർത്തുനിർത്താൻ ഒപ്പമുണ്ടാകും എന്ന പ്രഖ്യാപനമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സകലതും നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങാകാൻ പരമാവധി വിഭവസമാഹരണത്തിനുള്ള പരിശ്രമത്തിലാണ് കുവൈത്തിലെ പ്രവാസി കൂട്ടായ്മകൾ.  ലോക കേരളസഭ പ്രതിനിധികൾ വിളിച്ച ചേർത്ത യോഗത്തിൽ പങ്കെടുത്ത സംഘടനാ പ്രതിനിധികളെല്ലാം പങ്കുവെച്ചത് ദുരിതബാധിതരെ ചേർത്തുനിർത്താൻ ഒപ്പമുണ്ടാകും എന്ന പ്രഖ്യാപനമായിരുന്നു. സംഘടനകൾ സ്വന്തം നിലയ്ക്കും കൂട്ടായും പരമാവധി സഹായം നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ്.

ചില സംഘടനകൾ ഇതിനോടകം ആദ്യഘട്ട സഹായങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. കേരള ആർട്ക ലവേഴ്സ് അസോസിയേഷൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടിയന്തര സഹായമായി 10 ലക്ഷം രൂപ നൽകുമെന്ന് കല കുവൈത്ത് പ്രസിഡന്‍റ് അനുപ് മങ്ങാട്ട്, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു. വയനാട്ടിലെ പ്രകൃതി ദുരന്തമുണ്ടായ വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആദ്യഗഡുവായി ലക്ഷം രൂപ സഹായധനം നൽകുമെന്ന് കേരള ഇസ്‌ലാമിക് ഗ്രൂപ് (കെഐജി കുവൈത്ത്) പ്രഖ്യാപിച്ചു.  

ADVERTISEMENT

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അടിയന്തിര സഹായമായി കുവൈത്ത് കെഎംസിസി പത്തു ലക്ഷം രൂപ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളാക്കായി അഞ്ചു ലക്ഷം രൂപ കൈമാറിയതായും രണ്ടാം ഗഡുവായി 20 ലക്ഷം രൂപ സമാഹരിക്കുമെന്നും കുവൈത്ത് കേരളം ഇത്സാഹി സെന്‍റർ അറിയിച്ചു. ദുരിതബാധിതരെ സഹായിക്കാൻ നാഷനൽ ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ദുരിതാശ്വാസ പ്രവർത്തങ്ങളോട് സഹകരിക്കുന്നതിനോടൊപ്പം ഐഎംസിസി കുവൈത്ത് കമ്മിറ്റി ആദ്യ സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ അയക്കുമെന്നും ഭാരവാഹികളായ സത്താർ കുന്നിൽ, ഹമീദ് മധൂർ, ശരീഫ് താമരശ്ശേരി എന്നിവർ അറിയിച്ചു. രാഹുൽ ഗാന്ധിയുടെ ആഹ്വാനമനുസരിച്ച് വയനാട് ദുരന്തത്തിൽ  ആദ്യ ഗഡുവായി 5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ഒഐസിസി കുവൈത്ത് നാഷനൽ കമ്മറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു .

യോഗത്തിൽ സത്താർകുന്നിൽ അധ്യക്ഷനായിരുന്നു. ആർ. നാഗനാഥൻ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തെക്കുറിച്ചു സംസാരിച്ചു. സജി തോമസ് മാത്യു, ഫിറോസ് ഹമീദ്, മനീഷ് വയനാട്, ബേബി ഔസേപ്, ബഷീർ കെ, ഹമീദ് മധൂർ, ബിജു കടവ്, സുബൈർ കാടങ്കോട്, അരുൺരാജ്, ഷാജി മഠത്തിൽ, അമീന അജ്നാസ്, അനൂപ് മങ്ങാട്ട്, അബ്ദുല്ല വടകര, നിസാം തിരുവനന്തപുരം, കൃഷ്ണകുമാർ, റിജോ എബ്രഹാം, ജിതേഷ്, ബിനു, സുമേഷ്, നജീബ് സി.എച്, മുഹമ്മദ് കുഞ്ഞി സലിം കൊമ്മേരി, മനോജ് കാപ്പാട് തുടങ്ങി മണിക്കുട്ടൻ എടക്കാട്ട് ആദരാഞ്ജലി അർപ്പിച്ച് സംസാരിച്ചു. പ്രവർത്തനങ്ങളുടെ ഏകോപനത്തിനു ആർ. നാഗനാഥൻ ജനറൽ കൺവീനറും അലക്സ് മാത്യു, മനീഷ് വയനാട് കൺവീനർമാരും, വിവിധ സംഘടനാ പ്രതിനിധികൾ അംഗങ്ങളുമായ കോ ഓർഡിനേഷൻ കമ്മറ്റിക്ക് രൂപം നൽകുകയും ചെയ്തു. പരിപാടിക്ക് എൽകെഎസ് അംഗം ടി.വി. ഹിക്മത്ത് സ്വാഗതവും ബാബു ഫ്രാൻസിസ് നന്ദിയും പറഞ്ഞു 

English Summary:

Expatriate Communities in Kuwait Aid to Wayanad Landslide Victims