ഗർഭസ്ഥശിശുവിന് ഹൃദയമിടിപ്പ് ആരംഭിച്ചുകഴിഞ്ഞാൽ ഭ്രൂണഹത്യ പാടില്ല: അയോവ സുപ്രീം കോടതി
അയോവയിൽ ഗർഭഛിദ്ര നിയമം കൂടുതൽ കർശനമാക്കി.
അയോവയിൽ ഗർഭഛിദ്ര നിയമം കൂടുതൽ കർശനമാക്കി.
അയോവയിൽ ഗർഭഛിദ്ര നിയമം കൂടുതൽ കർശനമാക്കി.
ഡെസ് മോയിൻസ് (അയോവ) ∙ അയോവയിൽ ഗർഭഛിദ്ര നിയമം കൂടുതൽ കർശനമാക്കി. ഭ്രൂണഹത്യ അയോവ ഭരണഘടനയുടെ മൗലികാവകാശമല്ലെന്ന് അയോവ സുപ്രീം കോടതി വിധിച്ചതോടെയാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. ഈ നിയമം അനുസരിച്ച്, ഗർഭസ്ഥശിശുവിന് ഹൃദയമിടിപ്പ് ആരംഭിച്ചുകഴിഞ്ഞാൽ, അതായത് ഗർഭധാരണം നടന്ന് ആറാഴ്ചയ്ക്കുള്ളിൽ, ഗർഭഛിദ്രം നടത്തുന്നത് നിയമവിരുദ്ധമായിരിക്കും. പീഡനത്തെ തുടർനിനുള്ള ഗർഭധാരണം, ഗർഭസ്ഥശിശുവിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ള അവസ്ഥ, അല്ലെങ്കിൽ അമ്മയുടെ ജീവന് അപകടം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ മാത്രമേ ഈ നിയമത്തിൽ ഇളവുകൾ അനുവദിക്കൂ.
കഴിഞ്ഞ വർഷം റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിൽ പാസാക്കിയ ഈ നിയമം, സംസ്ഥാനത്തെ പരമോന്നത കോടതി കഴിഞ്ഞ മാസം ശരിവച്ചതോടെയാണ് നിലവിൽ വന്നത്. അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ ഓഫ് അയോവയും പ്ലാൻഡ് പാരന്‍റ്ഹുഡ് നോർത്ത് സെൻട്രൽ സ്റ്റേറ്റ്‌സും എമ്മ ഗോൾഡ്‌മാൻ ക്ലിനിക്കും നിയമത്തിനെതിരെ കോടതിയെ സമീപിച്ചു. തുടർന്ന് ഡിസ്ട്രിക്ട് കോടതി നിയമം താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു.