വയനാടിന് ആശ്വാസമേകാൻ ഇൻകാസ് ഒമാൻ
കേരളം ഇന്നുവരെ കണ്ടതിൽവച്ച് ഏറ്റവും ഭീകരവും ദാരുണവുമായ പ്രകൃതിദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് ദുരന്തത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് ഇൻകാസ് ഒമാൻ ദേശീയ പ്രസിഡന്റ് അഡ്വ. എം കെ പ്രസാദ് പറഞ്ഞു. ചൂരൽ മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ നഷ്ടമായത് നൂറുകണക്കിന് ആളുകളുടെ ജീവനും ഒരായുസ്സിന്റെ സമ്പാദ്യങ്ങളുമാണ്.

മസ്‌കത്ത് ∙ കേരളം ഇന്നുവരെ കണ്ടതിൽവച്ച് ഏറ്റവും ഭീകരവും ദാരുണവുമായ പ്രകൃതിദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് ദുരന്തത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് ഇൻകാസ് ഒമാൻ ദേശീയ പ്രസിഡന്റ് അഡ്വ. എം കെ പ്രസാദ് പറഞ്ഞു. ചൂരൽ മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ നഷ്ടമായത് നൂറുകണക്കിന് ആളുകളുടെ ജീവനും ഒരായുസ്സിന്റെ സമ്പാദ്യങ്ങളുമാണ്. ഒറ്റരാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ടവരെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോകാൻ നമ്മൾ അനുവദിക്കില്ലെന്നും ആഗോളതലത്തിൽ വയനാട് ദുരന്തസഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനുള്ള നടപടികൾ കൈകൊണ്ടിട്ടുള്ളതായി ഒഐസിസി ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചതായും അഡ്വ. പ്രസാദ് കൂട്ടിച്ചേർത്തു.
വയനാട്ടിലെ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് ആശ്വാസവും സഹായവുമായി ഇൻകാസ് ഒമാൻ മുൻപന്തിയിൽ ഉണ്ടാവുമെന്നും വ്യക്തമായ പദ്ധതികൾക്ക് രൂപം നൽകി വരികയാണെന്നും നിലവിൽ ഇൻകാസ് ഇബ്ര റീജിയനൽ കമ്മിറ്റി പ്രസിഡന്റ് അലി കോമത്തിന്റെ നേതൃത്വത്തിൽ ദുരന്തമുഖത്ത് ഇൻകാസ് പ്രവർത്തകർ രക്ഷാപ്രവർത്തനങ്ങളുമായി സജീവമാണെന്നും ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി മണികണ്ഠൻ കോതോട്ട് അറിയിച്ചു.