ബോക്സുകൾക്കും ഫർണിച്ചറുകൾക്കുമിടയിൽ ഒളിപ്പിച്ചത് 12,000 കുപ്പി മദ്യം; സമർഥമായി പിടികൂടി കുവൈത്ത്
കുവൈത്ത് ശുവൈഖ് പോർട്ടിൽ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വൻതോതിലുള്ള മദ്യക്കടത്ത് തടഞ്ഞു.

കുവൈത്ത് സിറ്റി ∙ കുവൈത്ത് ശുവൈഖ് പോർട്ടിൽ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വൻതോതിലുള്ള മദ്യക്കടത്ത് തടഞ്ഞു. ഏഷ്യൻ രാജ്യത്തു നിന്നെത്തിയ 40 അടി കണ്ടെയ്നറിൽ വീട്ടുപകരണങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 12,000 കുപ്പി മദ്യമാണ് കണ്ടെത്തിയത്.
ബോക്സുകൾക്കും ഫർണിച്ചറുകൾക്കുമിടയിൽ സമർഥമായി ഒളിപ്പിച്ച ആറ് വ്യത്യസ്ത തരം മദ്യമാണ് കസ്റ്റംസ് എക്സ്‌പ്ലാറ്റ്‌ഫോമിലെ പരിശോധനയിൽ പുറത്തുവന്നത്. പിടിച്ചെടുത്ത മദ്യവും കണ്ടെയ്നറും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. ഈ സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.