വിദേശരാജ്യങ്ങളിലെ കേരളീയർക്ക് സൗജന്യ നിയമസഹായം നൽകുന്ന നോര്‍ക്ക റൂട്ട്സിന്‍റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ (PLAC) അഡ്വ. വിൻസൺ തോമസ്, അഡ്വ. ഷംസുദ്ദീൻ ജിദ്ദ എന്നിവരെ നിയമിച്ചു.

വിദേശരാജ്യങ്ങളിലെ കേരളീയർക്ക് സൗജന്യ നിയമസഹായം നൽകുന്ന നോര്‍ക്ക റൂട്ട്സിന്‍റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ (PLAC) അഡ്വ. വിൻസൺ തോമസ്, അഡ്വ. ഷംസുദ്ദീൻ ജിദ്ദ എന്നിവരെ നിയമിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശരാജ്യങ്ങളിലെ കേരളീയർക്ക് സൗജന്യ നിയമസഹായം നൽകുന്ന നോര്‍ക്ക റൂട്ട്സിന്‍റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ (PLAC) അഡ്വ. വിൻസൺ തോമസ്, അഡ്വ. ഷംസുദ്ദീൻ ജിദ്ദ എന്നിവരെ നിയമിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ വിദേശരാജ്യങ്ങളിലെ കേരളീയർക്ക് സൗജന്യ നിയമസഹായം നൽകുന്ന നോര്‍ക്ക റൂട്ട്സിന്‍റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ (PLAC)  അഡ്വ. വിൻസൺ  തോമസ്, അഡ്വ. ഷംസുദ്ദീൻ ജിദ്ദ എന്നിവരെ നിയമിച്ചു.  സൗദി അറേബ്യയിലേക്കുള്ള നോർക്ക ലീഗൽ കൺസൽട്ടന്‍റ് ആയിട്ടാണ് കേരള സർക്കാർ ഇരുവരെയും നിയമിച്ചിരിക്കുന്നത്.  നിയമനം സംബന്ധിച്ച് ഇന്ത്യൻ എംബസിക്കും, കോൺസുലേറ്റിനും കേരളസർക്കാർ അറിയിപ്പ്  നൽകി.

പ്രവാസികൾക്ക് കേസുകളിൽ നിയമോപദേശം നൽകുക, നഷ്ടപരിഹാരം, ദയാഹർജി എന്നിവയ്ക്കുള്ള സഹായം നൽകുക എന്നിവ കൂടാതെ സാംസ്കാരിക സംഘടനകളുമായി ചേർന്ന് നിയമബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ പരിഭാഷ നടത്തുന്നതിന് വൈദിഗ്ധ്യമുള്ളവരുടെ സഹായം ലഭ്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ  ഓരോ രാജ്യത്തുമുള്ള കേരളീയരായ അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതാണ് പ്രവാസി ലീഗൽ എയ്ഡ് സെല്ലിന്‍റെ പ്രവർത്തനങ്ങൾ.

ADVERTISEMENT

ദമാമിലെ സാമൂഹിക പ്രവർത്തകനും കണ്ണൂർ മടമ്പം സ്വദേശിയും ആയ അഡ്വ. വിൻസൺ തോമസ് രണ്ടാം തവണയാണ് നിയമിക്കപെടുന്നത്. ശ്രീകണ്ഠപുരം മുൻസിപ്പൽ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ നിയമ ഉപദേശകൻ, കൂട്ടുമുഖം സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ അൽ സഹ്‌റ ഗ്രൂപ്പിൽ നിയമ കാര്യ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നു. നവോദയ കേന്ദ്ര കുടുംബവേദി എക്സിക്യൂട്ടീവ് അംഗം, കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. മുൻപ് തളിപ്പറമ്പ്, ചെന്നൈ കോടതികളിൽ പ്രാക്ടീസ് ചെയ്തിരുന്നു. ഭാര്യ ബിന്ദു ദമാം മെഡിക്കൽ കോംപ്ലക്സിൽ ജോലി ചെയ്യുന്നു. മക്കൾ ഷാരോൺ, ഷിയോണ ഇരുവരും ദമാം ഇന്ത്യൻ എംബസി സ്കൂൾ വിദ്യാർഥികൾ ആണ്.

സൗദിയിൽ 18 വർഷമായി പ്രവാസിയായ അഡ്വ. ഷംസുദ്ദീൻ  ഓലശ്ശേരി ആദ്യമായാണ് നിയമിതനാവുന്നത്. സൗദി ഇന്ത്യൻ ലോയേഴ്സ് ഫോറം പ്രസിഡന്‍റ് എന്ന നിലയിൽ പ്രവർത്തിക്കുന്നതോടൊപ്പം അദ്ദേഹം വളരെയധികം പ്രവാസികൾക്ക് നാട്ടിലും, സൗദിയിലും നിയമോപദേശം നല്കുകയും നിയമസഹായം നൽകിയിട്ടുമുണ്ട്. ജിദ്ദ നവോദയ ജീവകാരുണ്യ സഭാംഗം, കോഴിക്കോട് ജില്ല ഫോറം വൈസ് പ്രസിഡന്‍റ്, കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് ഫോറം ഭാരവാഹി എന്നീ നിലകളിൽ സാമൂഹിക സാംസ്കാരിക രംഗത്തും സജീവമാണ്. കോഴിക്കോട്, എറണാകുളം കോടതികളിൽ പ്രാക്ടീസ് ചെയ്തിരുന്നു. ഭാര്യ ഡോ. സീജു ഷംസുദ്ദീൻ, മനാറാത്ത് ബ്രിട്ടിഷ് സ്കൂളിൽ സീനിയർ സയൻസ് വിഭാഗം അധ്യാപികയാണ്. എംബിബിഎസ്  രണ്ടാംവർഷ വിദ്യാർഥി അനീൻ ഷംസ്, ജിദ്ദ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ അഷാജ് ഷംസ്, അൻസിൽ ഷംസ് എന്നിവർ മക്കളാണ്.

ADVERTISEMENT

നോര്‍ക്ക റൂട്ട്സിന്‍റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ (PLAC) മിഡില്‍ ഈസ്റ്റ് മേഖലയില്‍ ഏഴു ലീഗൽ കൺസൾട്ടന്‍റ‌ുമാരെയാണ് നിയമിച്ചത്. ഇരുവരെയും കൂടാതെ കുവൈത്തിൽ നിന്നും രാജേഷ് സാഗർ, യുഎഇയിൽ അബുദാബിയില്‍ നിന്നും സാബു രത്നാകരൻ, സലീം ചോലമുക്കത്ത് ദുബായ്-ഷാര്‍ജ മേഖലയില്‍ നിന്നും ജി. മനു, അനല ഷിബു എന്നിവരാണ് മറ്റു ലീഗൽ കൺസൾട്ടന്‍റ‌ുമാർ. ജിസിസി രാജ്യങ്ങളില്‍ കൂടുതൽ ലീഗൽ കൺസൾട്ടന്‍റ‌ുമാരെ നിയമിക്കാനാണ് ശ്രമമെന്ന് നോർക്ക - റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി അറിയിച്ചു. 

English Summary:

Norka Legal Consultants: Adv. Vinson Thomas and Adv. Shamsuddin Olassery