വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുത്ത ഈ സെമിനാറിൽ ഇന്ത്യൻ ഭരണഘടനയുടെ പ്രസക്തിയും വെല്ലുവിളികളും ചർച്ച ചെയ്തു.

വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുത്ത ഈ സെമിനാറിൽ ഇന്ത്യൻ ഭരണഘടനയുടെ പ്രസക്തിയും വെല്ലുവിളികളും ചർച്ച ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുത്ത ഈ സെമിനാറിൽ ഇന്ത്യൻ ഭരണഘടനയുടെ പ്രസക്തിയും വെല്ലുവിളികളും ചർച്ച ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙  ജനവിധിയും ഭരണഘടനയും എന്ന വിഷയത്തിൽ സമകാലിക ഇന്ത്യൻ രാഷ്ട്രീയം ചർച്ച ചെയ്യുന്ന സെമിനാർ ഒഐസിസി റിയാദ് തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചു. വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുത്ത ഈ സെമിനാറിൽ ഇന്ത്യൻ ഭരണഘടനയുടെ പ്രസക്തിയും വെല്ലുവിളികളും ചർച്ച ചെയ്തു.

സെമിനാറിൽ പങ്കെടുത്തവർ ഇന്ത്യൻ ഭരണഘടന ഇന്ത്യയുടെ ജീവശ്വാസവും ബഹുസ്വരതയുടെ രാഷ്ട്രീയ പ്രമാണവുമാണെന്ന് പറഞ്ഞു. സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ചർച്ചയിൽ പങ്കെടുത്തവർ മറുപടി നൽകി. ചർച്ചയിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അഡ്വ.എൽ.കെ. അജിത്ത് (ഒഐസിസി), ഷാജി റസാഖ്‌ (കേളി), ഷാഫി ചിറ്റത്തുപാറ (കെഎംസിസി), സുധീർ കുമ്മിള്‍ (നവോദയ), ഇല്യാസ് പാണ്ടിക്കാട് (ആവാസ്), വിനോദ് (ന്യൂ ഏജ്‌), സലീം പള്ളിയിൽ (രാഷ്ട്രീയ നിരീക്ഷകൻ) തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ മോഡറേറ്ററായിരുന്നു.

ADVERTISEMENT

ജില്ലാ പ്രസിഡന്‍റ് തൽഹത്ത് ഹനീഫ അധ്യക്ഷത വഹിച്ച സെമിനാർ സെൻട്രൽ കമ്മറ്റി ആക്ടിങ് പ്രസിഡന്‍റ് സജീർ പൂന്തുറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് അൻസായി ഷൗക്കത്ത്, രാജേഷ് ഉണ്ണിയാട്ടില്‍, നാസര്‍ വലപ്പാട്, യഹിയ കൊടുങ്ങല്ലൂര്‍, സലിം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, രഘുനാഥ് പറശിനിക്കടവ്, മുഹമ്മദലി മണ്ണാര്‍ക്കാട്, അമീര്‍ പട്ടണത്ത്, കരീം കൊടുവള്ളി, മൊയ്തീന്‍, ജില്ലാ പ്രസിഡന്റുമാരായ മാത്യൂസ്‌, ഷഫീക്ക് പുരകുന്നില്‍, കെ.കെ. തോമസ്‌, മജു സിവില്‍സ്റ്റേഷന്‍ തുടങ്ങിയവർ പ്രസംഗിച്ചു. ഇബ്രാഹിം, ഷാനവാസ്‌ പുന്നിലത്ത്, ലോറന്‍സ് അറക്കല്‍, വല്ലി ജോസ്, മുസ്തഫ പുന്നിലത്ത്, നേവല്‍ ഗുരുവായൂര്‍, ഷംസു, മജീദ്‌, ജോസ്, അബ്ദുല്‍ ഗഫൂര്‍, ജോയ് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.

English Summary:

OICC Riyadh Discussed Contemporary Indian Politics