വയനാട് ഉരുൾപൊട്ടൽ: ദുഃഖത്തിൽ പങ്കുചേർന്ന് സൗദി ഭരണാധികാരികൾ
കാണാതായവർ സുരക്ഷിതമായി അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങിവരട്ടെ, പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ.
കാണാതായവർ സുരക്ഷിതമായി അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങിവരട്ടെ, പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ.
കാണാതായവർ സുരക്ഷിതമായി അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങിവരട്ടെ, പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ.
റിയാദ്∙ വയനാട് ഉരുൾ പൊട്ടലിനെത്തുടർന്നുണ്ടായ ദുരന്തത്തിൽ സൗദി ഭരണാധികാരികൾ അനുശോചനം രേഖപ്പെടുത്തി. സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും രാഷ്ട്രപതി ദ്രൗപതി മുർമുവിനാണ് ഇരുവരും തങ്ങളുടെ അനുശോചനം അറിയിച്ചത്.
"കേരളത്തിലുണ്ടായ ഉരുൾ പൊട്ടലിന്‍റെയും മണ്ണിടിച്ചിലിന്‍റെയും വാർത്തകളും, അതിന്‍റെ ഫലമായി ഉണ്ടായ മരണങ്ങളും, പരുക്കുകളും, ആളുകളെ കാണാതായതുമെല്ലാം അറിഞ്ഞു. ഈ ദുരന്തത്തിന്‍റെ വേദനയിൽ ഞങ്ങളും ഭാഗമാകുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കും, ബന്ധപ്പെട്ട ആളുകൾക്കും, ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. കാണാതായവർ സുരക്ഷിതമായി അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങിവരികയും പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുകയും ചെയ്യട്ടെ" - സൽമാൻ രാജാവ് സന്ദേശത്തിൽ കുറിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്‌ദുൽ അസീസ് രാജകുമാരനും രാഷ്ട്രപതി ദ്രൗപതി മുർമുവിന് സന്ദേശം അയച്ചു. "കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തിന്‍റെയും മണ്ണിടിച്ചിലിന്‍റെയും ഫലമായുണ്ടായ മരണങ്ങളുടെയും പരുക്കുകളുടെയും കാണാതായവരുടെയും വാർത്തകൾ അറിഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്കും, ബന്ധപ്പെട്ട ആളുകൾക്കും, എന്‍റെ അഗാധമായ അനുശോചനം അറിയിക്കുന്നു. കാണാതായവർ സുരക്ഷിതമായി അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങിവരട്ടെ, പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ." - കിരീടാവകാശി കുറിച്ചു.