ദോഹ ∙ കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളിലായി സൂഖ് വാഖിഫിൽ നടന്നു വന്ന ഈന്തപ്പഴമേളയിൽ വിറ്റഴിഞ്ഞത് 240 ടണ്ണിലധികം ഈന്തപ്പഴം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനം വർധനവാണ് വിൽപ്പനയിൽ ഉണ്ടായത്.

ദോഹ ∙ കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളിലായി സൂഖ് വാഖിഫിൽ നടന്നു വന്ന ഈന്തപ്പഴമേളയിൽ വിറ്റഴിഞ്ഞത് 240 ടണ്ണിലധികം ഈന്തപ്പഴം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനം വർധനവാണ് വിൽപ്പനയിൽ ഉണ്ടായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളിലായി സൂഖ് വാഖിഫിൽ  നടന്നു വന്ന ഈന്തപ്പഴമേളയിൽ വിറ്റഴിഞ്ഞത് 240 ടണ്ണിലധികം ഈന്തപ്പഴം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനം വർധനവാണ് വിൽപ്പനയിൽ ഉണ്ടായത്. വിനോദസഞ്ചാരികളുൾപ്പെടെ 50,000 ൽ അധികം ആളുകൾ മേള സന്ദർശിച്ചതായും സംഘാടകർ അറിയിച്ചു.  സൂഖ് വാഖിഫുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷിക കാര്യ വകുപ്പാണ് മേള സംഘടിപ്പിച്ചത്. 

സൂഖ് വാഖിഫിലെ ഈന്തപ്പഴമേള.

ഉത്സവകാലത്ത് വിറ്റഴിച്ച മൊത്തം ഈന്തപ്പഴം 240,172 കിലോഗ്രാമാണ്. ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് ഖലാസ് ഇനത്തിൽപ്പെട്ട ഈന്തപ്പഴമാണ്‌. 105,333 കിലോഗ്രാമാണ് വിൽപ്പന. ഖുനൈസി 45,637 കിലോഗ്രാം. ഷിഷി, ബർഹി ഈന്തപ്പഴങ്ങൾ യഥാക്രമം 42,752 കിലോഗ്രാമും 27,260 കിലോഗ്രാമും വിറ്റഴിഞ്ഞു. മറ്റ് ഇനങ്ങളുടെ വിൽപ്പന 19,190 കിലോഗ്രാമാണ്.

സൂഖ് വാഖിഫിലെ ഈന്തപ്പഴമേള.
ADVERTISEMENT

പ്രാദേശിക ഉൽപ്പാദനത്തെ പിന്തുണയ്ക്കുന്നതിനും കാർഷിക മേഖലയുടെ വികസനത്തിനും ഖത്തർ നൽകുന്ന പ്രോത്സാഹനത്തിന്റെയും  പിന്തുണയുടെയും ഭാഗമായാണ് ഈന്തപ്പഴ മേള സംഘടിപ്പിച്ചതെന്ന് കാർഷിക കാര്യ വകുപ്പ് ഡയറക്ടർ യൂസഫ് ഖാലിദ് അൽ ഖുലൈഫി പറഞ്ഞു. വലിയ പൊതുജന പങ്കാളിത്തമാണ് ഇത്തവണത്തെ മേളയെ ശ്രദ്ദേയമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഫാം ഉടമകൾക്കും ഈന്തപ്പന കൃഷിയിൽ താൽപ്പര്യമുള്ളവർക്കും നല്ല ഒരവസരമാണിത്. ഈ വർഷം പ്രദർശനത്തിൽ പങ്കെടുത്ത ഫാമുകളുടെ എണ്ണം 110 ഫാമുകളായി വർധിച്ചു.

ടിഷ്യു കൾച്ചർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന ഈന്തപ്പന തൈകൾ വിൽക്കുന്നതിനുള്ള പ്രത്യേക വിഭാഗവും പ്ലാന്റ് ടിഷ്യു കൾച്ചർ ലബോറട്ടറി പ്രതിനിധീകരിക്കുന്ന കാർഷിക ഗവേഷണ വകുപ്പിന്റെ പ്രത്യേക പങ്കാളിത്തവും ഈ വർഷത്തെ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിരുന്നതായും  അൽ ഖുലൈഫി പറഞ്ഞു.

English Summary:

Dates Festival Concludes at Souq Waqif