ജിസാനിൽ പാലം തകർന്ന് കാറിന് മുകളിലേക്ക് വീണ് അപകടം: മരണം രണ്ടായി
ശക്തമായ മലവെള്ളപ്പാച്ചിലിനിടെ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ ഒഴുക്കില്‍ പെട്ടത്.
ശക്തമായ മലവെള്ളപ്പാച്ചിലിനിടെ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ ഒഴുക്കില്‍ പെട്ടത്.
ശക്തമായ മലവെള്ളപ്പാച്ചിലിനിടെ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ ഒഴുക്കില്‍ പെട്ടത്.
ജിസാന്‍ ∙ ജിസാന്‍ പ്രവിശ്യയില്‍ പെട്ട അബൂഅരീശിനെയും സ്വബ്‌യയെയും ബന്ധിപ്പിക്കുന്ന റോഡിലെ റദീസ് പാലം മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ പരുക്കേറ്റ സൗദി പൗരനും മരച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ സംഭവസ്ഥലത്ത് തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. ഗുരുതരമായി പരുക്കേറ്റ ഭര്‍ത്താവ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
സൗദി പൗരനാണ് കാറോടിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും കാറിലുണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശക്തമായ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന പാലത്തിന്റെ കൂറ്റന്‍ സ്ലാബ് കാറിന്റെ മുന്‍വശത്ത് പതിക്കുകയായിരുന്നു. മറ്റൊരു കാറും പാലത്തില്‍ അപകടത്തില്‍ പെട്ടിരുന്നു. ഈ കാറിലെ യാത്രക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
അതിനിടെ ശക്തമായ മഴയെ തുടർന്ന് ജിസാനില്‍ മെയിന്‍ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാര്‍ ഒഴുക്കില്‍പെട്ടു. ശക്തമായ മലവെള്ളപ്പാച്ചിലിനിടെ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ ഒഴുക്കില്‍ പെട്ടത്. കണ്ടു നിന്നവർക്ക് പോലും കാറിനകത്തുണ്ടായിരുന്നവരെ രക്ഷിക്കാനായില്ല. കാര്‍ ഒഴുക്കില്‍ പെടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു.