യുഎഇ നാഷനൽ സാഹിത്യോത്സവിന് തുടക്കമായി
അബുദാബി∙ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച പതിനാലാമത് യുഎഇ നാഷനൽ സാഹിത്യോത്സവിന് അബുദാബിയിൽ തുടക്കമായി.

അബുദാബി∙ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച പതിനാലാമത് യുഎഇ നാഷനൽ സാഹിത്യോത്സവിന് അബുദാബിയിൽ തുടക്കമായി. നാഷനൽ തിയറ്ററിൽ 12 വേദികളിലായി നടന്ന സാഹിത്യോത്സവ് സാഹിത്യകാരൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. മാപ്പിളപ്പാട്ട്, ഖവാലി, ദഫ്, മദ്ഹ്ഗാനം, മലയാള പ്രസംഗം, കഥാരചന, സംഘഗാനം തുടങ്ങി 72 ഇനങ്ങളിലായിരുന്നു ആയിരത്തോളം പേർ മത്സരിച്ചു.
ആർഎസ്‌സി നാഷനൽ ചെയർമാൻ റഫീഖ് സഖാഫി വെള്ളില, സ്വാഗത സംഘം ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര, ഹംസ അഹ്‌സനി സഈദ് സഅദി മാണിയൂർ എന്നിവർ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് നടന്ന പുസ്തകവിചാര സദസ്സ് കവി കുഴൂർ വിത്സൻ ഉദ്ഘാടനം ചെയ്തു. സ്വാലിഹ് മാളിയേക്കൽ, എം.എ. മിസ്ബാഹി, റഫീഖ് പുതുപൊന്നാനി, ഒ.എം. റഫി മുഹമ്മദ്, എം. ലുഖ്മാൻ, നിസാർ പുത്തൻപള്ളി എന്നിവർ പങ്കെടുത്തു.