മാധ്യമ മേഖലയിലെ സംഭാവനകൾക്ക് കുവൈത്ത് പ്രത്യേക പുരസ്കാരം ഏർപ്പെടുത്തുന്നു
കുവൈത്ത് സിറ്റി ∙ വാർത്താ വിതരണ മന്ത്രാലയമാണ് കുവൈത്ത് ഗ്രാൻഡ് മീഡിയ അവാർഡ് എന്ന പേരിൽ അടുത്ത വർഷം മുതൽ പ്രത്യേക പുരസ്കാരം ഏർപ്പെടുത്തുന്നത്.
കുവൈത്ത് സിറ്റി ∙ വാർത്താ വിതരണ മന്ത്രാലയമാണ് കുവൈത്ത് ഗ്രാൻഡ് മീഡിയ അവാർഡ് എന്ന പേരിൽ അടുത്ത വർഷം മുതൽ പ്രത്യേക പുരസ്കാരം ഏർപ്പെടുത്തുന്നത്.
കുവൈത്ത് സിറ്റി ∙ വാർത്താ വിതരണ മന്ത്രാലയമാണ് കുവൈത്ത് ഗ്രാൻഡ് മീഡിയ അവാർഡ് എന്ന പേരിൽ അടുത്ത വർഷം മുതൽ പ്രത്യേക പുരസ്കാരം ഏർപ്പെടുത്തുന്നത്.
കുവൈത്ത് സിറ്റി ∙ വാർത്താ വിതരണ മന്ത്രാലയമാണ് കുവൈത്ത് ഗ്രാൻഡ് മീഡിയ അവാർഡ് എന്ന പേരിൽ അടുത്ത വർഷം മുതൽ പ്രത്യേക പുരസ്കാരം ഏർപ്പെടുത്തുന്നത്. 2025 ലെ അറബ് മീഡിയ ക്യാപിറ്റൽ ആയി കുവൈത്തിനെ നാമകരണം ചെയ്യുന്നതിനോടനുബന്ധിച്ച് വിവിധ സാംസ്കാരിക സംഘടനാപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച്ചക്കൊടുവിൽ വാർത്താ വിതരണ, സാംസ്കാരിക മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരി ആണ് ഇക്കാര്യം പ്രഖ്യാപിച്ചത് "കുവൈത്ത് മാധ്യമചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്" എന്നാണ് അവാർഡ് പദ്ധതിയെ അദ്ദേഹം വിശേഷിപ്പിച്ചത്.
മീഡിയ പ്രൊഡക്ഷനിലെ നൂതന പ്രവണതകൾ നിരീക്ഷിക്കാനും സർഗ്ഗാത്മകമായ മാധ്യമ പ്രവർത്തനമേഖല സാധ്യമാക്കാനും ലക്ഷ്യമിട്ടുള്ള പ്രത്യേക വാർഷിക ഇവൻ്റായി ഗ്രാൻഡ് മീഡിയ അവാർഡിനെ മാറ്റാനാണ് മന്ത്രാലയത്തിന്റെ പദ്ധതി. മീഡിയ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുക ലോകമെമ്പാടുമുള്ള മാധ്യമ പ്രൊഫഷനലുകളുമായി അനുഭവങ്ങൾ കൈമാറാൻ അവസര ഒരുക്കുക രാജ്യാന്തര സഹകരണം പ്രോത്സാഹിപ്പികുക എന്നിവയും അവാർഡിന്റെ ലക്ഷ്യങ്ങളാണ്.
റേഡിയോ, ടെലിവിഷൻ, പരമ്പരാഗത പ്രസ്, ഇലക്‌ട്രോണിക് മാധ്യമങ്ങൾ തുടങ്ങി മാധ്യമ മേഖലയിലെ വിവിധ വിഭാഗങ്ങളെ കുവൈത്ത് ഗ്രാൻഡ് മീഡിയ അവാർഡിൽ അവതരിപ്പിക്കും. ടെലിവിഷൻ, റേഡിയോ നാടകങ്ങൾ, സാംസ്കാരിക പരിപാടികൾ, കുട്ടികളുടെയും കുടുംബത്തിൻ്റെയും പരിപാടികൾ, യുവജനങ്ങൾ, കായികം, ശാസ്ത്ര, സാമ്പത്തിക, വികസന പരിപാടികൾ എന്നിവയും വിഭാഗങ്ങളിൽ ഉൾപ്പെടും.
പതിറ്റാണ്ടുകളായി വിശിഷ്ട സേവനങ്ങൾ നൽകുകയും മാധ്യമമേഖലയിൽ നിർണായക സംഭാവനകൾ നൽകുകയും ചെയ്ത വ്യക്തികളെ ആദരിക്കുന്നതിനായി ഏർപ്പെടുത്തുന്ന കുവൈത്ത് അപ്രീസിയേഷൻ അവാർഡ് രാജ്യത്തെ പ്രമുഖ മാധ്യമ പ്രവർത്തകർക്ക് വർഷം തോറും നൽകുമെന്നും മന്ത്രി പറഞ്ഞു. അവാർഡുകളുടെ ലക്ഷ്യങ്ങൾ, വർഗ്ഗീകരണം, ശാഖകൾ എന്നിവ നിർവചിക്കുന്നതിന് സ്പെഷ്യലിസ്റ്റുകളുടെയും വിദഗ്ധരുടെയും ഒരു സാങ്കേതിക സമിതി രൂപീകരിക്കുമെന്നും മന്ത്രി അൽ മുതൈരി കൂട്ടിച്ചേർത്തു.