ബംഗ്ലദേശ് പൗരൻമാർക്ക് എംബസിയുടെ മുന്നറിയിപ്പ്; പ്രകോപനം പാടില്ല
ദുബായ് ∙ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയുടെ പശ്ചാത്തലത്തിൽ ഒരു പ്രകോപനത്തിനും മുതിരരുതെന്ന് യുഎഇയിലെ തങ്ങളുടെ പൗരൻമാരോട് ബംഗ്ലദേശ് എംബസി ആവശ്യപ്പെട്ടു.

ദുബായ് ∙ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയുടെ പശ്ചാത്തലത്തിൽ ഒരു പ്രകോപനത്തിനും മുതിരരുതെന്ന് യുഎഇയിലെ തങ്ങളുടെ പൗരൻമാരോട് ബംഗ്ലദേശ് എംബസി ആവശ്യപ്പെട്ടു. തികഞ്ഞ ആത്മസംയമനം പാലിക്കണം.
യുഎഇ നിയമങ്ങൾ അനുസരിക്കണമെന്നും എംബസിയും ദുബായ് കോൺസുലേറ്റും നിർദേശിച്ചു. കൂട്ടംകൂടുന്നതും പ്രതിഷേധ പ്രകടനം നടത്തുന്നതും മുദ്രാവാക്യം വിളിക്കുന്നതും യുഎഇ കർശനമായി നിരോധിച്ചിരിക്കുകയാണ്. പ്രതിഷേധങ്ങളുടെ വിഡിയോ പ്രചരിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്.
കഴിഞ്ഞ മാസം ബംഗ്ലദേശ് പൗരന്മാർ നിയമം ലംഘിച്ചു സംഘടിച്ചതിനെതിരെ യുഎഇ കടുത്ത നടപടി എടുത്തിരുന്നു. അനിഷ്ട സംഭവങ്ങളിൽ 56 ബംഗ്ലദേശ് പൗരൻമാരെയാണ് ജയിലിലടച്ചത്. ഇതിൽ 3 പേർക്ക് ജീവപര്യന്തം തടവ് വിധിച്ചു. ദുബായുടെ ദേശീയ വിമാന കമ്പനിയായ എമിറേറ്റ്സ്, ബംഗ്ലദേശിലേക്ക് ഇന്നലെയും ഇന്നുമുള്ള സർവീസുകൾ റദ്ദാക്കി.