ജിദ്ദ∙ സൗദിയിൽ തൊഴിൽ നിയമത്തിലെ നിരവധി ആർട്ടിക്കിളുകളിലെ പ്രധാന ഭേദഗതികൾക്ക് സൗദി മന്ത്രി സഭയുടെ അംഗീകാരം. പുതിയ ഭേദഗതികളിൽ 38 ആർട്ടിക്കിളുകൾ ഉൾപ്പെടുന്നു. പുതിയ ഭേദഗതികൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 180 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തെ തൊഴിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ∙ സൗദിയിൽ തൊഴിൽ നിയമത്തിലെ നിരവധി ആർട്ടിക്കിളുകളിലെ പ്രധാന ഭേദഗതികൾക്ക് സൗദി മന്ത്രി സഭയുടെ  അംഗീകാരം. പുതിയ ഭേദഗതികളിൽ 38 ആർട്ടിക്കിളുകൾ ഉൾപ്പെടുന്നു. പുതിയ ഭേദഗതികൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 180 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ തൊഴിൽ വിപണി മെച്ചപ്പെടുത്തുക, തൊഴിൽ സ്ഥിരത വർധിപ്പിക്കുക, കരാർ ജോലിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുക, സർക്കാർ സേവനത്തിലെ മനുഷ്യശേഷി വികസിപ്പിക്കുക, തൊഴിലാളികൾക്ക് പരിശീലന അവസരങ്ങൾ വർധിപ്പിക്കുക, എല്ലാ പൗരന്മാർക്കും തൊഴിലവസരങ്ങൾ വർധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ തൊഴിൽ നിയമത്തിൽ വിപുലമായ ഭേദഗതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി.

ADVERTISEMENT

ഈ ഭേദഗതികളിൽ തൊഴിലാളികളുടെ പരാതികൾക്കും രാജിക്കുമുള്ള നടപടിക്രമങ്ങളിലെ മാറ്റങ്ങൾ, അവധിക്കാലത്തെയും കരാർ ജോലികളെയും കുറിച്ചുള്ള വിശദമായ വ്യവസ്ഥകൾ എന്നിവ ഉൾപ്പെടുന്നു.

തൊഴിലാളിയുടെ സഹോദരനോ സഹോദരിയോ മരിച്ചാൽ തൊഴിലാളിക്ക് 3 ദിവസത്തേക്ക് ശമ്പളത്തോടുകൂടിയ അവധിയും നൽകണം. പ്രസവാവധി 12 ആക്കി വർധിപ്പിച്ചു. തൊഴിൽ കരാർ അവസാനിപ്പിക്കണമെങ്കിൽ തൊഴിലാളി മുപ്പത് ദിവസത്തിന് മുൻപ് നോട്ടീസ് നൽകണം. തൊഴിലുടമ അറുപത് ദിവസം മുൻപാണ് നോട്ടീസ് നൽകേണ്ടത്. പ്രൊബേഷൻ പിരീഡ് ഒരു കാരണവശാലും 180 ദിവസത്തിലേറെയാകാൻ പാടില്ല. ഓവർടൈം സമയത്തേക്ക് തൊഴിലാളിക്ക് നൽകേണ്ട വേതനത്തിന് പകരം ശമ്പളത്തോടുകൂടിയ അവധി ലഭിക്കാൻ സമ്മതിക്കുന്നതിനുള്ള സാധ്യതയും പരിഷ്കാരത്തിൽ ഉൾപ്പെടുത്തി.

ADVERTISEMENT

ഉചിതമായ നിയമനിർമാണ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനു പുറമെ വിപണിയെയും ഉൽപ്പാദന, സേവന മേഖലകളെയും പിന്തുണയ്ക്കുന്നതിന് സംഭാവന ചെയ്യുന്ന നിലവിലുള്ള സംവിധാനങ്ങളും നിയന്ത്രണങ്ങളും വികസിപ്പിക്കുന്നതിനുള്ള നിർദ്ദേശം ശക്തിപ്പെടുത്തുന്നതിനാണ് ഈ ഭേദഗതികൾ രൂപപ്പെടുത്തിയിരിക്കുന്നത്. 

സൗദി വിഷൻ 2030-ന്‍റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി കൂടുതൽ ആകർഷകമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനും സുസ്ഥിര വികസനം കൈവരിക്കുന്നതിന് സംഭാവന നൽകാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

English Summary:

Saudi has amended the labor law

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT