കഴിഞ്ഞ രണ്ടാഴ്ചക്കിടെ 1411 പരിശോധനകൾ നടത്തിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ 1411 പരിശോധനകൾ നടത്തിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ രണ്ടാഴ്ചക്കിടെ 1411 പരിശോധനകൾ നടത്തിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ ബഹ്‌റൈനിൽ ലേബർ നിയമലംഘനങ്ങളും റസിഡൻസി നിയമലംഘനങ്ങളും തടയുന്നതിനുള്ള രാജ്യവ്യാപക പരിശോധന ശക്തമായി തുടരുകയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 1411 പരിശോധനകൾ നടത്തിയിട്ടുണ്ട്.

100 തൊഴിൽ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് 350 ഓളം അനധികൃത തൊഴിലാളികളെ നാടുകടത്തി. നാടുകടത്തപ്പെട്ടവർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ), പൊലീസ്, വ്യവസായ വാണിജ്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം തുടങ്ങിയ വിവിധ സർക്കാർ ഏജൻസികൾ ചേർന്ന് പരിശോധന നടത്തി.

ADVERTISEMENT

ടൂറിസ്റ്റ് വീസ ദുരുപയോഗം, തൊഴിൽ നിയമ ലംഘനങ്ങൾ എന്നിവ തടയുക എന്നതാണ് ഈ പരിശോധനകളുടെ ലക്ഷ്യം. ബഹ്‌റൈനിലെ സാമ്പത്തിക സാമൂഹിക സുരക്ഷ ഉറപ്പാക്കുകയും തൊഴിൽ വിപണിയുടെ സ്ഥിരതയും മത്സരശേഷിയും സംരക്ഷിക്കുകയും ചെയ്യുക എന്നതും ലക്ഷ്യമാണ്.

നിയമവിരുദ്ധമായ തൊഴിൽ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ എൽഎംആർഎയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ (www.lmra.gov.bh) ഇലക്‌ട്രോണിക് ഫോം വഴി അല്ലെങ്കിൽ 17506055 എന്ന നമ്പറിൽ വിളിച്ച് പരാതി നൽകാം. എൽഎംആർഎ മറ്റ് സർക്കാർ ഏജൻസികളുമായി സഹകരിച്ച് രാജ്യവ്യാപകമായി പരിശോധന ക്യാംപെയ്നുകൾ ശക്തമാക്കുമെന്ന് ഉറപ്പിച്ചു.

English Summary:

350 Illegal Workers are Deported in Clampdown