മലയാളി സമാജം സമ്മർ ക്യാംപ് ‘വേനൽപ്പറവകൾ’ക്ക് തുടക്കം
അബുദാബി ∙ മലയാളി സമാജം സംഘടിപ്പിക്കുന്ന സമ്മർ ക്യാംപ് ‘വേനൽപ്പറവകൾ’ ആരംഭിച്ചു.
അബുദാബി ∙ മലയാളി സമാജം സംഘടിപ്പിക്കുന്ന സമ്മർ ക്യാംപ് ‘വേനൽപ്പറവകൾ’ ആരംഭിച്ചു.
അബുദാബി ∙ മലയാളി സമാജം സംഘടിപ്പിക്കുന്ന സമ്മർ ക്യാംപ് ‘വേനൽപ്പറവകൾ’ ആരംഭിച്ചു.
അബുദാബി ∙ മലയാളി സമാജം സംഘടിപ്പിക്കുന്ന സമ്മർ ക്യാംപ് ‘വേനൽപ്പറവകൾ’ ആരംഭിച്ചു. ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ഡയറക്ടർ ടി.പി. അബൂബക്കർ ഉദ്‌ഘാടനം ചെയ്തു.
മില്ലേനിയം ഹോസ്പിറ്റൽ ശിശുരോഗ വിദഗ്ധൻ ഡോ. ഷാക്കിബ് ഷാഫി അബ്ബാസ് മുഖ്യാതിഥിയായി. മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി എം.യു. ഇർഷാദ്, വൈസ്പ്രസിഡന്റ് രേഖിൻ സോമൻ, മനു കൈനകരി എന്നിവർ പ്രസംഗിച്ചു. കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് അലക്സ് താളൂപ്പാടത്ത് 15 ദിവസം നീണ്ടുനിൽക്കുന്ന ക്യാംപ് നയിക്കും. കുട്ടികളിലെ വ്യക്തിത്വ വികസനം, സർഗവാസനകളുടെ പരിപോഷണം ഉൾപ്പെടെ വേനൽക്കാലം ഉല്ലാസഭരിതമാക്കാനുള്ള കളിയും ചിരിയും ചിന്തയുമായി സമഗ്രമാണ് വേനൽ പറവകൾ. എല്ലാ എല്ലാ ദിവസവും വൈകിട്ട് 4 മുതൽ 8.30 വരെയാണ് ക്യാംപ്. ക്യാംപിൽ കോച്ച് പ്രശാന്ത് നയിക്കുന്ന യോഗ ക്ലാസും ഉണ്ടായിരിക്കും.