രാജാവിന്റെയും കിരീടാവകാശിയുടെയും അസാന്നിധ്യത്തിൽ സൗദി മന്ത്രിസഭയിൽ അധ്യക്ഷത വഹിക്കുന്നത് ആര്; ഉത്തരവിറക്കി സൽമാൻ രാജാവ്
ജിദ്ദ ∙ സൗദി ഭരണാധികാരി സൽമാൻ രാജാവും പ്രധാനമന്ത്രി കൂടിയായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സംബന്ധിക്കാത്ത സൗദി മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നത് ആരായിരിക്കണം എന്നത് സംബന്ധിച്ച് രാജകീയ ഉത്തരവിറക്കി. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുല്‍ അസീസ് രാജാവിന്റെ

ജിദ്ദ ∙ സൗദി ഭരണാധികാരി സൽമാൻ രാജാവും പ്രധാനമന്ത്രി കൂടിയായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സംബന്ധിക്കാത്ത സൗദി മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നത് ആരായിരിക്കണം എന്നത് സംബന്ധിച്ച് രാജകീയ ഉത്തരവിറക്കി. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുല്‍ അസീസ് രാജാവിന്റെ പൗത്രന്മാരില്‍പ്പെട്ട, മന്ത്രിസഭാ യോഗത്തില്‍ സംബന്ധിക്കുന്ന ഏറ്റവും പ്രായം കൂടിയ രാജകുമാരനായിരിക്കും മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിക്കുന്നത് എന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്.
മന്ത്രിസഭാ തീരുമാനങ്ങളില്‍ യോഗത്തില്‍ അധ്യക്ഷം വഹിക്കുന്ന രാജകുമാരന്‍ ഒപ്പുവയ്ക്കണമെന്നും രാജകല്‍പനയിൽ വ്യക്തമാക്കി. ഹിജ്‌റ വര്‍ഷം 1414 ല്‍ പുറപ്പെടുവിച്ച രാജകല്‍പന പ്രകാരമുള്ള മന്ത്രിസഭാ നിയമത്തിലെ ഏഴാം വകുപ്പില്‍ ഇളവ് വരുത്തിയാണ് പുതിയ തീരുമാനം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ ക്രമീകരണം.
അബ്ദുല്‍ അസീസ് രാജാവിന്റെ പൗത്രന്മാരുടെ കൂട്ടത്തിൽ നിലവിൽ സൗദി മന്ത്രിസഭയിലുളള പ്രായമേറിയ രാജകുമാരൻ സഹമന്ത്രി മന്‍സൂര്‍ ബിന്‍ മിത്അബ് ആണ്. 72 വയസ്സ്. 64 വയസ്സുള്ള ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് രണ്ടാമത്തെയാൾ. സഹമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍ (45), സ്‌പോര്‍ട്‌സ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ (41), ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ (41) നാഷനല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍ (38), പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ (36) എന്നിവരാണ് നിലവിൽ സൗദി മന്ത്രിസഭയിലുള്ളത്.