സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് സൗദിയില്‍ ഒരാഴ്ചയ്ക്കിടെ 20,471 പേരെ അറസ്റ്റ് ചെയ്തു
റിയാദ് ∙ താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് സൗദി അധികൃതർ ഒരാഴ്ചയ്ക്കിടെ 20,471 പേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച്, താമസ നിയമങ്ങൾ ലംഘിച്ചതിന് 12,972 പേരെ അറസ്റ്റ് ചെയ്തു.

റിയാദ് ∙ താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് സൗദി അധികൃതർ ഒരാഴ്ചയ്ക്കിടെ 20,471 പേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച്, താമസ നിയമങ്ങൾ ലംഘിച്ചതിന് 12,972 പേരെ അറസ്റ്റ് ചെയ്തു. 4,812 പേർ അനധികൃത അതിർത്തി കടക്കാൻ ശ്രമിച്ചതിനും 2,687 പേരെ തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്കുമാണ് അറസ്റ്റ് ചെയ്തത്.
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 1,050 പേരിൽ 62 ശതമാനം എത്യോപ്യക്കാരും 36 ശതമാനം യെമനികളും 2 ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 61 പേരെ പിടികൂടി. ഗതാഗതവും പാർപ്പിടവും ഉൾപ്പെടെ രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്ന ആർക്കും പരമാവധി 15 വർഷം വരെ തടവും 1 മില്യൻ റിയാൽ വരെ (260,000 ഡോളർ) പിഴയും കൂടാതെ വാഹനങ്ങളും വസ്തുവകകളും ജപ്തി ചെയ്യുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.