ആഗോള ലിവബിലിറ്റി ഇൻഡക്സ്; ദുബായ്, അബുദാബി മികച്ച നഗരങ്ങൾ
മധ്യപൂർവ രാജ്യങ്ങളും ആഫ്രിക്കയും ചേരുന്ന മേന മേഖലയിൽ ഏറ്റവും മികച്ച നഗരങ്ങളെന്ന പദവി നിലനിർത്തി ദുബായിയും അബുദാബിയും. ഇക്കോണമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ ഗ്ലോബൽ ലിവബിലിറ്റി ഇൻഡക്സിലാണ് ആദ്യ സ്ഥാനങ്ങളിൽ ഇരു നഗരങ്ങളും പ്രകടനം മെച്ചപ്പെടുത്തിയത്.

ദുബായ് ∙ മധ്യപൂർവ രാജ്യങ്ങളും ആഫ്രിക്കയും ചേരുന്ന മേന മേഖലയിൽ ഏറ്റവും മികച്ച നഗരങ്ങളെന്ന പദവി നിലനിർത്തി ദുബായിയും അബുദാബിയും. ഇക്കോണമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ ഗ്ലോബൽ ലിവബിലിറ്റി ഇൻഡക്സിലാണ് ആദ്യ സ്ഥാനങ്ങളിൽ ഇരു നഗരങ്ങളും പ്രകടനം മെച്ചപ്പെടുത്തിയത്. ആരോഗ്യ, വിദ്യാഭ്യാസം എന്നിവയിൽ ഇരു നഗരങ്ങളും സ്കോർ വർധിപ്പിച്ചു. ഇൻഡക്സിൽ രണ്ടാം സ്ഥാനമാണ് ദുബായിക്ക്.
മേന മേഖലയിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അബുദാബി. ദുബായിക്ക് അഞ്ചാം സ്ഥാനമാണ്. സേഫ്റ്റി ഇൻഡക്സിൽ 88.2 പോയിന്റും ക്രൈം ഇൻഡക്സിൽ 11.8 പോയിന്റുമാണ് അബുദാബിക്ക്. ആരോഗ്യ മേഖലയിൽ ഇരു നഗരങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ദുബായിലെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളുടെ എണ്ണം ഈ വർഷം ആദ്യ പകുതിയിൽ 5020 ആയി ഉയർന്നു. ഡോക്ടർമാരുടെ എണ്ണം 13370 ആയി.
അബുദാബിയിലെ ആരോഗ്യ കേന്ദ്രങ്ങൾ 3323. ഇതിൽ 67 ആശുപത്രികൾ, 1136 ഹെൽത്ത് സെന്ററുകൾ, 1068 ഫാർമസികൾ, 765 ക്ലിനിക്കുകൾ, 287 മറ്റ് ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടും. ഡോക്ടർമാരുടെ എണ്ണം 12922. വിദ്യാഭ്യാസ മേഖലയിലും ഇരു നഗരങ്ങളും വളർച്ചയുടെ വഴിയിലാണ്. അബുദാബിയിൽ പൊതു, സ്വകാര്യ മേഖലയിൽ 459 സ്കൂളുകളുണ്ട്. ദുബായിലെ സ്വകാര്യ സ്കൂളുകളുടെ മാത്രം എണ്ണം 220 ആയി. മേന മേഖലയിലെ ടോപ് ടെൻ നഗരങ്ങളിൽ ആദ്യ 8 സ്ഥാനവും ഗൾഫ് രാജ്യങ്ങൾക്കാണ്. കുവൈത്ത് സിറ്റി മൂന്നാമതും ദോഹ നാലാമതും ബഹ്റൈൻ അഞ്ചാമതുമാണ്.
പ്രബല സാമ്പത്തിക ശക്തിയായി 6 രാജ്യങ്ങളുടെ സഹകരണ മുന്നണിയായ ഗൾഫ് കോ ഓപ്പറേഷൻ കൗൺസിൽ (ജിസിസി) വളർന്നു. ലോകത്തിലെ മികച്ച പ്രതിഭകളെ ജിസിസി രാജ്യങ്ങൾ ആകർഷിക്കുന്നു. സുസ്ഥിരത, ആരോഗ്യം, സംസ്കാരം, പരിസ്ഥിതി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം എന്നീ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ലോകത്തെ 173 നഗരങ്ങളെയാണ് ലിവബിലിറ്റി ഇൻഡക്സിൽ വിലയിരുത്തിയത്.