രാജ്യാന്തര ഗവൺമെന്റ് കമ്യൂണിക്കേഷൻ ഫോറം അടുത്തമാസം
ഷാർജ ∙ സാമ്പത്തിക മേഖലയിൽ പുതിയ മാറ്റങ്ങളും പരിഷ്കാരങ്ങളും ചർച്ച ചെയ്യുന്ന രാജ്യാന്തര ഗവൺമെന്റ് കമ്യൂണിക്കേഷൻ ഫോറം സെപ്റ്റംബർ 4, 5 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കും.

സാമ്പത്തിക മേഖലയിലെ പുതിയ ലോഹങ്ങൾ, ബഹിരാകാശം, സാഹസിക, മുതിർന്ന പൗരന്മാർക്കു വേണ്ടിയുള്ള ഉൽപന്നങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട സിൽവർ ഇക്കോണമി എന്നിവയാണ് ഈ ഫോറത്തിലെ ചർച്ചാ വിഷയങ്ങൾ.
സർക്കാർ, സ്വകാര്യ മേഖലയിൽ നിന്നുള്ള പ്രതിനിധികൾ, സാമ്പത്തിക വിദഗ്ധർ, ഭരണകർത്താക്കൾ തുടങ്ങിയവർ പങ്കെടുക്കും. ഉത്തരവാദിത്ത സർക്കാരും പുത്തൻ ആശയവിനിമയവും എന്നതാണ് ഇത്തവണത്തെ അജൻഡ. അലൈഡ് മാർക്കറ്റ് റിസർച്ചിന്റെ പഠനം അനുസരിച്ച് സാഹസിക വിനോദസഞ്ചാര മേഖല 2032 ആകുമ്പോഴേക്കും 2 ലക്ഷം കോടി ഡോളറിന്റെ വരുമാനം ഉണ്ടാക്കും.
ടൂറിസം മേഖലയിൽ കൂടുതൽ വളർച്ച പ്രതീക്ഷിക്കുന്ന വിഭാഗമാണ് സാഹസികത എന്നതിനാലാണ് ഈ വർഷത്തെ ഫോറം സാഹസിക സാമ്പത്തിക മേഖല മുഖ്യ ചർച്ചാ വിഷയമാക്കുന്നത്. 2050 ആകുമ്പോഴേക്കും ലോകത്തെ ജനസംഖ്യയിൽ 17% പേരും മുതിർന്ന പൗരന്മാരായിരിക്കും എന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് സിൽവർ ഇക്കോണമിയും ചർച്ച ചെയ്യുന്നത്. കഴിഞ്ഞ 3 പതിറ്റാണ്ടിൽ ജനസംഖ്യയുടെ ശരാശരി പ്രായത്തിൽ മാറ്റമുണ്ടായി. മുതിർന്ന പൗരന്മാർക്ക് മികച്ച ജീവിത സാഹചര്യം ഒരുക്കുന്നതിനെക്കുറിച്ചു സർക്കാരുകൾ ചിന്തിച്ചു തുടങ്ങിയത് ഈ സാഹചര്യത്തിലാണ്.