ദുബായ് ∙ ദുബായ് സമ്മർ സർപ്രൈസിന്റെ ഭാഗ്യ ചിഹ്നം മോദേഷിന് 25 വയസ്സ്.

ദുബായ് ∙ ദുബായ് സമ്മർ സർപ്രൈസിന്റെ ഭാഗ്യ ചിഹ്നം മോദേഷിന് 25 വയസ്സ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായ് സമ്മർ സർപ്രൈസിന്റെ ഭാഗ്യ ചിഹ്നം മോദേഷിന് 25 വയസ്സ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായ് സമ്മർ സർപ്രൈസിന്റെ ഭാഗ്യ ചിഹ്നം മോദേഷിന് 25 വയസ്സ്. സൂര്യപ്രകാശത്തിൽ നഗരത്തിന്റെ എല്ലാ ഉത്സാഹവും ആവാഹിച്ച് 1999ൽ ആണ് ദുബായുടെ വേനൽ കാഴ്ചകളിലേക്ക് മോദേഷ് അവതരിച്ചത്. പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും സാഹസത്തിന്റെയും അടയാളമായി ഇന്നും മോദേഷ് തിളങ്ങി നിൽക്കുന്നു. വേൾഡ് ട്രേഡ് സെന്ററിൽ ഒരുക്കിയ മോദേഷിന്റെ വേനൽക്കാല വസതിയായ മോദേഷ് വേൾഡിൽ ആരംഭിച്ച പ്രത്യേക വാർഷിക ആഘോഷ പരിപാടികൾ 18വരെ തുടരും. മോദിഷിനും കൂട്ടുകാർക്കുമൊപ്പം ചിത്രമെടുക്കാനും വിവിധ വിനോദ പരിപാടികൾ പങ്കെടുക്കാനും മോദേഷ് വേൾഡിൽ അവസരമൊരുക്കിയിട്ടുണ്ട്. 170 റൈഡുകളും ലൈവ് ഷോകളും ശിൽപശാലകളും സജ്ജമാണ്. 

രാവിലെ 10 മുതൽ രാത്രി 10വരെ പ്രവേശനം സൗജന്യമാണ്. വെള്ളി മുതൽ ഞായർ വരെ രാവിലെ 10 മുതൽ രാത്രി 12വരെയാണ് പ്രവേശനം. 100 ദിർഹം മുടക്കുന്നവർക്ക് നിസാൻ എക്സ് ട്രെയിൽ സമ്മാനമായി നേടാനുള്ള ഒരു റാഫിൾ കൂപ്പൺ ലഭിക്കും. 500 ദിർഹം മുടക്കിയാൽ 5 ഡിജിറ്റൽ റാഫിൾ കൂപ്പൺ ലഭിക്കും. 

ADVERTISEMENT

20,000 ദിർഹത്തിന്റെ സ്കോളർഷിപ്
25 ഭാഗ്യശാലികൾക്ക് 20,000 ദിർഹത്തിന്റെ മോദേഷ് സ്കോളർഷിപ്പിനുള്ള അവസരവുമുണ്ട്. ഇബ്ൻ ബത്തൂത്ത മാൾ, സർക്കിൾ മാൾ, നക്കീൽ പവിലിയൻസ് എന്നിവിടങ്ങളിൽ 200 ദിർഹത്തിന് നടത്തുന്ന പർച്ചേസുകളിൽ സ്കോളർഷിപ് നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള റാഫിൾ ടിക്കറ്റുകൾ ലഭിക്കും. ഫെസ്റ്റിവൽ സിറ്റി മാളിലെ മോദേഷ് ഫസ്റ്റ് ആൻഡ് ഒൺലി സ്റ്റോറിൽ മോദേഷ് ബ്രാൻഡിങ്ങോട് കൂടിയ തുണിത്തരങ്ങൾ, ഗൃഹോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ വാങ്ങാം. ഓരോ ദിവസവും ആദ്യത്തെ 25 ഉപഭോക്താക്കൾക്ക് വേൾഡ് ട്രേഡ് സെന്ററിൽ മോദേഷ് വേൾഡിൽ ഉപയോഗിക്കാവുന്ന പ്രത്യേക വൗച്ചർ സൗജന്യമായി ലഭിക്കും.

സിനിമാ പ്രേമികൾക്കും സമ്മാനങ്ങൾ
എല്ലാ റോക്സി സിനിമകളിലും സിനിമാ പ്രേമികൾക്കായി ദിവസവും 25 സമ്മാനങ്ങൾ വീതം കാത്തിരിക്കുന്നു. വൈൽഡ് വാദി വാട്ടർ പാർക്ക്, റയൽ മഡ്രിഡ് വേൾഡ്, ലെഗോ ലാൻഡ്, മോഷൻ ഗേറ്റ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശന പാസുകളാണ് സമ്മാനങ്ങൾ. കുട്ടികൾക്ക് മോദേഷിന്റെ വേഷം ധരിക്കാനുള്ള അവസരവും ലഭിക്കും. സമ്മർ സർപ്രൈസിന്റെ സമാപനത്തിനു മുന്നോടിയായി വിവിധ കേന്ദ്രങ്ങളിൽ മോദേഷിന്റെ സന്ദർശനവും സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. 

ADVERTISEMENT

17ന് മിർദിഫ് സിറ്റി സെന്ററിലും ദുബായ് ഫെസ്റ്റിവൽ സിറ്റിയിലും മോദേഷെത്തും. 18ന് ദെയ്റ സിറ്റി സെന്റർ, ഷിൻഡഗ സിറ്റി സെന്റർ എന്നിവിടങ്ങളിലും മോദേഷിനെ കാണാം. 24, 25 തീയതികളിൽ സർക്കിൾ മാൾ, ഡ്രാഗൺ മാർട്ട്, ദ് വ്യു അറ്റ് ദ് പാം, സിറ്റി സെന്റർ മെയ്സം, ബർഷ മാൾ എന്നിവിടങ്ങളിലാണ് സന്ദർശനം. സെപ്റ്റംബർ ഒന്നിന് മാൾ ഓഫ് എമിേററ്റ്സിലാണ് സമ്മർ സർപ്രൈസിലെ അവസാന സന്ദർശനം.

English Summary:

Modesh is Celebrating 25 Years - Dubai Summer Surprise 2024