കാർഷിക മേഖലയിൽ വൻ പുരോഗതിയുമായി സൗദി
സൗദി അറേബ്യയിലെ വിപണികളിൽ ഇന്ന് വിവിധതരം പഴങ്ങളും പച്ചക്കറികളും സുലഭമാണ്.
സൗദി അറേബ്യയിലെ വിപണികളിൽ ഇന്ന് വിവിധതരം പഴങ്ങളും പച്ചക്കറികളും സുലഭമാണ്.
സൗദി അറേബ്യയിലെ വിപണികളിൽ ഇന്ന് വിവിധതരം പഴങ്ങളും പച്ചക്കറികളും സുലഭമാണ്.
റിയാദ് ∙ കാർഷിക മേഖലയിൽ അവിശ്വസനീയമായ പുരോഗതിയുമായി സൗദി. സൗദി വിഷൻ 2030ന്‍റെ ലക്ഷ്യങ്ങൾക്കനുസൃതമായി, രാജ്യം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കാർഷിക ഉൽപാദനം വർധിപ്പിക്കുന്നതിനുമായി നിരവധി പദ്ധതികൾ നടപ്പിലാക്കുന്നത്.
സൗദി അറേബ്യയിലെ വിപണികളിൽ ഇന്ന് വിവിധതരം പഴങ്ങളും പച്ചക്കറികളും സുലഭമാണ്. അത്തിപ്പഴം, ഈന്തപ്പഴം, മുന്തിരി, മാതളനാരകം, വാഴപ്പഴം, കാന്താരി, തണ്ണിമത്തൻ, പപ്പായ, പേരക്ക, മധുരനാരങ്ങ, ആപ്പിൾ തുടങ്ങിയ പഴങ്ങൾ പ്രാദേശികമായി കൃഷി ചെയ്ത് വിപണനം ചെയ്യുന്നു. ഈ നേട്ടത്തിന് പിന്നിൽ ആധുനിക കൃഷി രീതികളുടെയും സാങ്കേതിക വിദ്യയുടെയും വ്യാപകമായ ഉപയോഗമാണ്. ഡ്രിപ്പ് ഇറിഗേഷൻ, ഹൈഡ്രോപോണിക്സ് തുടങ്ങിയ സാങ്കേതികവിദ്യകൾ വെള്ളം ഫലപ്രദമായി ഉപയോഗിക്കാനും ഉൽപാദനം വർധിപ്പിക്കാനും സഹായിക്കുന്നു.
സർക്കാർ കർഷകർക്ക് വിവിധ തരത്തിലുള്ള സഹായവും പിന്തുണയും നൽകുന്നു. വിത്തുകൾ, വളങ്ങൾ, സാങ്കേതിക വിദ്യ എന്നിവയുടെ ലഭ്യത ഉറപ്പാക്കുന്നതിനും മികച്ച കൃഷി രീതികൾ പരിശീലിപ്പിക്കുന്നതിനും നിരവധി പദ്ധതികൾ നടപ്പിലാക്കുന്നു. സൗദി അറേബ്യ ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും ശ്രമിക്കുന്നുണ്ട്. ജൈവ ഉൽപന്നങ്ങളുടെ ഉത്പാദനം വർധിപ്പിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായി വിവിധ പദ്ധതികളാണ് രാജ്യം നടപ്പിലാക്കുന്നത്.