യാദിലെ പ്രധാന റോഡുകളും റിങ് റോഡുകളും വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു.

യാദിലെ പ്രധാന റോഡുകളും റിങ് റോഡുകളും വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാദിലെ പ്രധാന റോഡുകളും റിങ് റോഡുകളും വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ റിയാദിലെ പ്രധാന റോഡുകളും റിങ് റോഡുകളും വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചതായി റിയാദ് സിറ്റി റോയൽ കമ്മീഷൻ അറിയിച്ചു. തലസ്ഥാന നഗരത്തിന്റെ ഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി 13 ബില്യൺ റിയാൽ മൂല്യമുള്ള നാല് റോഡ് വികസന കരാറുകൾ നൽകി.

വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി റോഡ് പ്രോഗ്രാം സൗദി തലസ്ഥാനത്തെ ലോകത്തിലെ പ്രധാന നഗരങ്ങളിലൊന്നായി ഉയർത്തുമെന്നും മധ്യപൂർവ്വ മേഖലയിൽ സുസ്ഥിര ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾ നൽകുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമായി റിയാദിനെ സജ്ജമാക്കുമെന്നും ഡയറക്ടർ ബോർഡ് അറിയിച്ചു. 

ADVERTISEMENT

കിഴക്ക് പുതിയ അൽ ഖർജ് റോഡ് മുതൽ പടിഞ്ഞാറ് ജിദ്ദ റോഡ് വരെ 56 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാമത്തെ തെക്കൻ റിങ് റോഡിന്റെ നിർമാണം. 10 പ്രധാന കവലകൾ, 32 പാലങ്ങളുടെ നിർമാണം എന്നിവയും ഈ റോഡിൽ ഉൾപ്പെടുന്നു.

വാദി ലബൻ തൂക്കുപാലത്തിന് സമാന്തരമായി രണ്ട് പാലങ്ങൾ നിർമിക്കുകയും പടിഞ്ഞാറൻ റിങ് റോഡ് ജിദ്ദ റോഡുമായി നാല് കിലോമീറ്റർ ദൈർഘ്യത്തിൽ വികസിപ്പിക്കുകയും, നിലവിലെ തൂക്കുപാലത്തിന് സമാന്തരമായി രണ്ട് പാലങ്ങൾ നടപ്പിലാക്കുകയും നാലെണ്ണം നിർമിക്കുകയും ചെയ്യുന്നു. 

ADVERTISEMENT

അൽ തുമാമ റോഡ് ആക്‌സിസിന്റെ പടിഞ്ഞാറൻ ഭാഗം ആറ് കിലോമീറ്റർ നീളത്തിൽ വികസിപ്പിക്കുകയും പടിഞ്ഞാറ് കിങ് ഖാലിദ് റോഡ് മുതൽ കിഴക്ക് കിങ് ഫഹദ് റോഡ് വരെ വ്യാപിക്കുകയും ചെയ്യുന്ന പദ്ധതിയും നടപ്പിലാക്കും.

തായിഫ് റോഡ് 16 കിലോമീറ്റർ ദൈർഘ്യമുള്ള ഖിദ്ദിയ പദ്ധതിയിലേക്ക് നീട്ടുന്നതിനും കിഴക്ക് ലബാൻ അയൽപക്കത്തുള്ള തായിഫ് റോഡിന്റെ പടിഞ്ഞാറൻ അറ്റം മുതൽ ഖിദ്ദിയ പദ്ധതി വരെ വ്യാപിപ്പിക്കാനുമുള്ള പദ്ധതി നടപ്പിലാക്കൽ എന്നിങ്ങനെയാണ്.

English Summary:

First Stage of Program to Develop Main and Ring Roads in Riyadh Starts