നടക്കാൻ സഹായിക്കുന്ന ചെരിപ്പുകൾ, മധ്യവയസ്കരുടെ എനർജി ഡ്രിങ്കുകൾ, കെയർ റോബട്ടുകൾ; ഭാവിയുടെ അവസരങ്ങൾ
ചിന്തിച്ചാൽ ഒരന്തവും ഇല്ലെന്ന് പറയുമെങ്കിലും, ചിന്തിച്ചാൽ ചിലതൊക്കെയുണ്ട് താനും. ചെറുപ്പത്തിന്റെ തിളപ്പിൽ പാറിപ്പറന്നു നടക്കുമ്പോൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ 25 വർഷം കഴിഞ്ഞാൽ എന്താകുമെന്ന്? അതായത്, നാട്ടിൽ നിങ്ങളുടെ ഹൗസിങ് ലോണിന്റെ തിരിച്ചടവ് കഴിയുന്നതിനു മുൻപ് നിങ്ങൾക്ക് എന്തു സംഭവിക്കും? നാളെ എന്തു നടക്കുമെന്ന് ഉറപ്പില്ലാത്തിടത്ത് 25 കൊല്ലം കഴിഞ്ഞുള്ളത് ചോദിച്ചാൽ എന്തു പറയാൻ? ഒരു കാര്യം ഉറപ്പിച്ചു പറയാം, 25 വയസ്സുള്ള ആൾക്ക് 25 കൊല്ലം കൂടി കഴിഞ്ഞാൽ 50 വയസ്സാകും.

രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് നിർണായക സംഭാവന നൽകുന്ന മാനവവിഭവത്തിന് 50 കഴിഞ്ഞാൽ, അതിനെ സിൽവർ ഇക്കോണമി എന്നാണ് സാമ്പത്തിക വിദഗ്ധർ വിളിക്കുന്നത്. കണ്ടുപിടിത്തങ്ങളൊക്കെ കഴിഞ്ഞു, ഇനി വികസിപ്പിക്കാൻ എന്താണുള്ളതെന്ന് ചിന്തിച്ചിരിക്കുന്നവരോട് പറയണം, വികസനം തുടങ്ങിയിട്ടേയുള്ളൂ എന്ന്. സാമ്പത്തിക രംഗം അതിന്റെ സമസ്ത മേഖലകളെയും ഊറ്റിക്കുടിച്ചു കഴിഞ്ഞപ്പോൾ തെളിഞ്ഞതാണ് ഈ സിൽവർ ഇക്കോണമി. 2050 ആകുമ്പോഴേക്കും ലോക ജനസംഖ്യയിൽ നല്ലൊരു പങ്കും മധ്യവയസ്സ് പിന്നിട്ടവരാകും.
ഇന്നത്തെ സമ്പദ്ഘടന ചെറുപ്പക്കാരുടെ ആവശ്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെങ്കിൽ 2050 ആകുമ്പോൾ ഇതായിരിക്കില്ല സ്ഥിതി. ഇന്നത്തെ ബജറ്റ് പ്രസംഗങ്ങളിൽ ഏറ്റവും അധികം കേൾക്കുന്നത് തൊഴിലവസരം, പുതിയ തൊഴിൽ മേഖലകൾ, പ്രതിരോധ ഫണ്ട് തുടങ്ങിയവയാണെങ്കിൽ കാലം കഴിയുമ്പോൾ സർക്കാരുകളുടെ മുൻഗണനകൾ മാറും. മുതിർന്ന പൗരന്മാരാൽ നിറയുന്നൊരു രാജ്യത്തിന് അവരുടെ ആവശ്യങ്ങൾ കണ്ടറിയണം. അതിനുവേണ്ട തീരുമാനങ്ങൾ എടുക്കേണ്ടി വരും. ഇന്ന് കോളകളുടെ പരസ്യത്തിന്റെ സ്ഥാനത്ത് അന്ന് മധ്യവയസ്കരുടെ എനർജി ഡ്രിങ്കുകളായിരിക്കും നിറയുക. പ്രായമേറും തോറും വിപണി ആവശ്യങ്ങളും മാറി മറിയും.
ആരും നോക്കാനില്ലാത്ത മുതിർന്ന പൗരന്മാർക്ക് അവരുടെ കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്യാൻ സഹായികളെ ആവശ്യമായി വരും. കെയർ സർവീസുകൾക്ക് ലോകമെങ്ങും ആവശ്യക്കാരേറും. മനുഷ്യർ കുറയുമ്പോൾ ഇത്തരം കെയർ ജോലികൾക്ക് റോബട്ടുകളെ നിയോഗിക്കേണ്ടി വരും. വോക്കിങ് സ്റ്റിക്കുകൾ പല മടങ്ങ് ഗവേഷണ പരീക്ഷണങ്ങൾക്കു വിധേയമാകും. നടക്കാൻ സഹായിക്കുന്ന ചെരിപ്പുകളും ഇരിക്കാൻ സഹായിക്കുന്ന കസേരകളും കിടക്കാൻ സഹായിക്കുന്ന കട്ടിലുകളും. ആഹാ.. എന്തെല്ലാം മാറ്റങ്ങളായിരിക്കും വരുക. അതിന്റെയെല്ലാം ഉപഭോക്താക്കൾ ഇന്ന് ഇതു വായിക്കുന്ന ചെറുപ്പക്കാരായിരിക്കും എന്നതാണ് മറ്റൊരു കൗതുകം.
റസ്റ്ററന്റുകളിൽ എരിപൊരി വിഭവങ്ങൾ പരീക്ഷിക്കുന്ന ഷെഫുമാർ, മുതിർന്നവരുടെ ആരോഗ്യ സ്ഥിതി നോക്കി ഉപ്പും എരിവും പുളിയും മധുരവുമൊന്നുമില്ലാത്ത രുചികൾ കണ്ടെത്തേണ്ടി വരും. വീടുകളിൽ മിണ്ടിയും പറഞ്ഞുമിരിക്കാൻ ആളില്ലെങ്കിൽ അത്തരക്കാരെ സംഘടിപ്പിച്ചു കമ്യൂണിറ്റികൾ സൃഷ്ടിക്കേണ്ടി വരും. കേരളത്തിൽ മുതിർന്ന പൗരന്മാർക്കുള്ള വില്ല പദ്ധതികൾ ഇപ്പോൾ തന്നെയുണ്ട്. അനാഥാലയം, വൃദ്ധസദനം തുടങ്ങിയ ആശയങ്ങൾ ഇത്തരം വില്ല കമ്യൂണിറ്റികളിലേക്ക് വഴിമാറും. ഇത്തരം വില്ലകൾക്ക് ലക്ഷങ്ങൾ ചെലവുണ്ടാകും.
2060 ആകുമ്പോഴേക്കും യൂറോപ്പിൽ മൂന്നിൽ ഒരാൾ 65 പിന്നിട്ടിരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അടുത്ത വർഷം യൂറോപ്പിന്റെ സമ്പദ് ഘടനയിലേക്ക് സിൽവർ ഇക്കോണിമിയുടെ സംഭാവന 5.7 ലക്ഷം കോടി യൂറോ ആയിരിക്കുമത്രേ! അവിടെ പലരും വീടുകൾ റീഡിസൈൻ ചെയ്യുന്ന തിരിക്കലാണ്. പ്രായമായവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച്, പരസഹായമില്ലാതെ കഴിയാവുന്ന തരത്തിലാണ് വീടുകളുടെ പുനർ ഡിസൈനിങ്. നാട്ടിലും അത്തരം പരീക്ഷണങ്ങളിലേക്ക് കടക്കേണ്ട കാലമായി. വീട്ടിലെ മുതിർന്നവർക്കു കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ കയർ കെട്ടി നമ്മളും റീഡിസൈനിങ് തുടങ്ങിക്കഴിഞ്ഞു. ചിലർ കട്ടിൽ മുതൽ ശുചിമുറി വരെ റെയിലിങ്സ് പണിതിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു വാർത്തയിൽ മുത്തശ്ശിയുടെ പേര് ജാൻസി എന്നു കണ്ടതിൽ നിന്ന് ഒരു കാര്യം വ്യക്തമായി. ബിജുവും ഷിബുവും ബൈജുവും മിനിയും ലീനയും ലിൻസിയുമൊക്കെ മുത്തശ്ശിമാരായിത്തുടങ്ങി.
അപ്പോഴെങ്ങനാ? ചിന്തിച്ചു തുടങ്ങുവല്ലേ? വരാൻ പോകുന്നത്, ഇതുവരെ പഴകി പരിചയിച്ച സാമൂഹിക ഘടനയല്ല. അവസരമാക്കേണ്ടവർക്ക് ആ നിലയിൽ ചിന്തിക്കാം? അല്ലാത്തവർക്ക് എന്തും ചിന്തിക്കാം. എന്തായാലും ഒരു കാര്യം ഉറപ്പാണ്, അതു സംഭവിച്ചിരിക്കും.