ഭക്ഷ്യയോഗ്യമായ ഗോതമ്പ് കാലിത്തീറ്റയായി ഉപയോഗിക്കുന്നത് നിരോധിച്ച് സൗദി
സൗദി അറേബ്യയിൽ ഭക്ഷ്യയോഗ്യമായ ഗോതമ്പ് കാലിത്തീറ്റയായി ഉപയോഗിക്കുന്നത് നിരോധിച്ചു.
സൗദി അറേബ്യയിൽ ഭക്ഷ്യയോഗ്യമായ ഗോതമ്പ് കാലിത്തീറ്റയായി ഉപയോഗിക്കുന്നത് നിരോധിച്ചു.
സൗദി അറേബ്യയിൽ ഭക്ഷ്യയോഗ്യമായ ഗോതമ്പ് കാലിത്തീറ്റയായി ഉപയോഗിക്കുന്നത് നിരോധിച്ചു.
റിയാദ് ∙ സൗദി അറേബ്യയിൽ ഭക്ഷ്യയോഗ്യമായ ഗോതമ്പ് കാലിത്തീറ്റയായി ഉപയോഗിക്കുന്നത് നിരോധിച്ചു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നടത്തിയ പരിശോധനയിൽ, പ്രാദേശിക കർഷകരിൽ നിന്ന് അനധികൃതമായി വാങ്ങിയ 6.8 ടൺ ഗോതമ്പ് കാലിത്തീറ്റ നിർമാണത്തിനായി സൂക്ഷിച്ചിരുന്ന ഫാക്ടറികളെ പിടികൂടിയ സാഹചര്യത്തിലാണ് പ്രഖ്യാപനം.
ഈ നിയമലംഘനം രാജ്യത്തിന്‍റെ ഭക്ഷ്യ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ദേശീയ തലത്തിൽ ഭക്ഷ്യ സുരക്ഷയ്ക്ക് ആവശ്യമായ ഗോതമ്പ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തെ ഈ പ്രവർത്തികൾ പ്രതികൂലമായി ബാധിക്കുന്നു.
നിയമലംഘകർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ആദ്യ തവണ പിടികൂടപ്പെടുന്നവർക്ക് ടൺ ഒന്നിന് 2500 റിയാൽ വീതം പിഴയും, രണ്ടാം തവണ 5000 റിയാലും, മൂന്നാം തവണ 10000 റിയാലും വീതം പിഴയും ചുമത്തും. കൂടാതെ, അനധികൃതമായി സൂക്ഷിച്ചിരുന്ന ഗോതമ്പും കണ്ടുകെട്ടും.
ഈ പ്രവർത്തികൾ നിരീക്ഷിക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് അധികൃതർ അറിയിച്ചു. ഇത്തരം ലംഘനങ്ങൾ കണ്ടെത്തുന്നവർക്ക് 939 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാം.