കസ്റ്റഡിയിലെടുത്തവരിൽ, 5,028 വ്യക്തികളോട് അവരുടെ രാജ്യങ്ങളിലെ എംബസികളുമായോ കോൺസുലേറ്റുകളുമായോ ബന്ധപ്പെടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

കസ്റ്റഡിയിലെടുത്തവരിൽ, 5,028 വ്യക്തികളോട് അവരുടെ രാജ്യങ്ങളിലെ എംബസികളുമായോ കോൺസുലേറ്റുകളുമായോ ബന്ധപ്പെടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കസ്റ്റഡിയിലെടുത്തവരിൽ, 5,028 വ്യക്തികളോട് അവരുടെ രാജ്യങ്ങളിലെ എംബസികളുമായോ കോൺസുലേറ്റുകളുമായോ ബന്ധപ്പെടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ ആഭ്യന്തര മന്ത്രാലയം സൗദി അറേബ്യയിലുടനീളം ഈ മാസം 8 മുതൽ  14 വരെ പരിശോധന നടത്തി. താമസം, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ പാലിക്കാത്തവരെ പിടികൂടി. പരിശോധനയിൽ താമസവുമായി ബന്ധപ്പെട്ട 12,608 പേരെയും, തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട് 2,862 പേരെയും പിടികൂടി.

കൂടാതെ രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ച 913 വ്യക്തികളെ അധികൃതർ പിടികൂടി. അവരിൽ 32% യെമനികളാണെന്നും 65% എത്യോപ്യക്കാരാണെന്നും 3% മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും തിരിച്ചറിഞ്ഞു.

ADVERTISEMENT

അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ചതിന് 34 വ്യക്തികളെ അറസ്റ്റ് ചെയ്തു. നിയമലംഘകരെ കൊണ്ടുപോകുന്നതിലും പാർപ്പിച്ചതിലും ജോലിയിൽ ഏർപ്പെട്ടതിലും ഉൾപ്പെട്ട ഒൻപത് പേരെയും കസ്റ്റഡിയിലെടുത്തു. നിലവിൽ, 14,491 പുരുഷന്മാരും 1,312 സ്ത്രീകളും ഉൾപ്പെടെ 15,803 പ്രവാസികൾ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തിവരികയാണ്.  കസ്റ്റഡിയിലെടുത്തവരിൽ, 5,028 വ്യക്തികളോട് അവരുടെ രാജ്യങ്ങളിലെ എംബസികളുമായോ കോൺസുലേറ്റുകളുമായോ ബന്ധപ്പെടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

രാജ്യത്തിലേക്കുള്ള വ്യക്തികളുടെ അനധികൃത പ്രവേശനം, അവരെ കൊണ്ടുപോകുക, അഭയം നൽകുക, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള സഹായമോ സേവനമോ നൽകുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം കർശനമായ മുന്നറിയിപ്പ് നൽകി. ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളും പാർപ്പിടത്തിന് ഉപയോഗിക്കുന്ന വീടുകളും കണ്ടുകെട്ടാം. ഇത്തരം പ്രവൃത്തികൾ വലിയ കുറ്റകൃത്യങ്ങളായി കണക്കാക്കുമെന്നും മക്ക, റിയാദ്, കിഴക്കൻ മേഖലകളിൽ 911 എന്ന നമ്പറിൽ വിളിച്ച് അല്ലെങ്കിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 999, 996 എന്നീ നമ്പറുകളിൽ വിളിച്ച് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

English Summary:

Interior Ministry Records nearly 20,000 Violations in Nationwide Residency and Labor Law Inspection Campaign