ആരോഗ്യം തേടി ദുബായിലേക്ക് ‘പറന്ന്’ വിദേശികൾ; യുഎഇയ്ക്ക് നേട്ടം
ഇവരെല്ലാം ചേർന്ന് ചേർന്ന് ആരോഗ്യമേഖലയിൽ ചെലവഴിച്ചത് 103 കോടി ദിർഹമാണ്.
ഇവരെല്ലാം ചേർന്ന് ചേർന്ന് ആരോഗ്യമേഖലയിൽ ചെലവഴിച്ചത് 103 കോടി ദിർഹമാണ്.
ഇവരെല്ലാം ചേർന്ന് ചേർന്ന് ആരോഗ്യമേഖലയിൽ ചെലവഴിച്ചത് 103 കോടി ദിർഹമാണ്.
ദുബായ് ∙ ആരോഗ്യ ടൂറിസത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം 6.91 ലക്ഷം സന്ദർശകർ ദുബായിൽ എത്തിയതായി ഹെൽത്ത് അതോറിറ്റിയുടെ റിപ്പോർട്ട്. ഇവരെല്ലാം ചേർന്ന് ചേർന്ന് ആരോഗ്യമേഖലയിൽ ചെലവഴിച്ചത് 103 കോടി ദിർഹമാണ്. ഇതിനു പുറമേ ഹെൽത്ത് ടൂറിസം മേഖലയിൽ നിന്നുള്ള പരോക്ഷ വരുമാനം 230 കോടി ദിർഹമാണ്.
ദുബായിയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ ആരോഗ്യ ടൂറിസം മേഖല നിർണായക പങ്ക് വഹിച്ചതായി റിപ്പോർട്ട് പറയുന്നു. ആരോഗ്യ സംരക്ഷണ മേഖലയിലെ ആധുനിക സൗകര്യങ്ങൾ, രാജ്യാന്തര നിലവാരം, സേവനത്തിലെ ഗുണമേന്മ എന്നിവയാണ് ദുബായിക്കു ഗുണകരമായതെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ അവാദ് സെഗായർ അൽ കെത്ബി പറഞ്ഞു.
ചികിത്സച്ചെലവും ആകർഷക ഘടകമാണ്. സ്വകാര്യ മേഖലയിലെ ആശുപത്രികളുടെ കൂടി പ്രവർത്തന മികവാണ് ഈ നേട്ടത്തിനു കാരണമെന്നും അൽ കെത്ബി പറഞ്ഞു. സന്ദർശകരിൽ 58% സ്ത്രീകളും 42% പുരുഷൻമാരുമായിരുന്നു.
ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് 33% സന്ദർശകരും. 28% ജിസിസി രാജ്യങ്ങളിൽ നിന്ന് നിന്ന് 23% യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമാണ്. ദന്തരോഗ ചികിത്സ, ചർമരോഗ ചികിത്സ, ഗൈനക്കോളജി എന്നിവയിലാണ് ഏറ്റവും കൂടുതൽ ആളുകൾ എത്തിയത്.