സൗദിയിൽ പുതിയ എയർ കാർഗോ
സൗദിയിൽ പുതിയ എയർ കാർഗോ കമ്പനി സ്ഥാപിക്കുന്നു. രാജ്യത്തെ ആഗോള ലോജിസ്റ്റിക് കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

റിയാദ് ∙ സൗദിയിൽ പുതിയ എയർ കാർഗോ കമ്പനി സ്ഥാപിക്കുന്നു. രാജ്യത്തെ ആഗോള ലോജിസ്റ്റിക് കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. പുതിയ വിമാനം വാങ്ങുന്നതിനായി പബ്ലിക് ഇൻവെസ്റ്റ്മെന്റ്റ് ഫണ്ട് ബോയിങ്, എയർബസ് എന്നിവയുമായി ചർച്ചകൾ നടത്തിവരികയാണ്.
സൗദി എയർലൈൻസിനും റിയാദ് എയർലൈൻസിനും പുതിയ എയർകാർഗോ കമ്പനി സേവനം നൽകും. ബോയിങ് 777, എയർബസ് 350 കാർഗോ എന്നീ കമ്പനികളുമായാണ് ചർച്ചകൾ നടക്കുന്നത്. ചർച്ചകൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും അന്തിമ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ഫണ്ട് ആത്യന്തികമായി പദ്ധതികൾ വൈകിപ്പിക്കാനോ റദ്ദാക്കാനോ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.