മലയാളികൾ ഉൾപ്പെടെ 49 പേരുടെ മരണത്തിനിടയാക്കിയ മംഗഫ് തീപിടിത്തം മനഃപൂർവ്വമല്ലെന്ന് കണ്ടെത്തൽ

മലയാളികൾ ഉൾപ്പെടെ 49 പേരുടെ മരണത്തിനിടയാക്കിയ മംഗഫ് തീപിടിത്തം മനഃപൂർവ്വമല്ലെന്ന് കണ്ടെത്തൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾ ഉൾപ്പെടെ 49 പേരുടെ മരണത്തിനിടയാക്കിയ മംഗഫ് തീപിടിത്തം മനഃപൂർവ്വമല്ലെന്ന് കണ്ടെത്തൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ മലയാളികൾ ഉൾപ്പെടെ 49 പേരുടെ മരണത്തിനിടയാക്കിയ മംഗഫ് തീപിടിത്തം മനഃപൂർവ്വമല്ലെന്ന് കണ്ടെത്തൽ. ഇത് സംബന്ധിച്ച കേസ് ഫയൽ പബ്ലിക് പ്രോസിക്യൂഷൻ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷനിലേക്ക് റഫർ ചെയ്തതായി പ്രദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ഫയർ സർവീസ് ഇൻവെസ്റ്റിഗേഷന്റെ സാങ്കേതിക റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് പ്രോസിക്യൂഷൻ കുറ്റകരമായ അനാസ്ഥയായി കണക്കാക്കാൻ ആകില്ലെന്ന നിലപാട് സ്വീകരിച്ചത്.

തീപിടിത്തം ആകസ്മികമായി സംഭവിച്ചതാണെന്നും കുറ്റകൃത്യമോ ഗൂഢാലോചനയോ സംശയിക്കേണ്ട സാഹചര്യം ഇല്ലെന്നാണ് പ്രോസിക്യൂഷന്റെ കണ്ടെത്തൽ. സംഭവത്തിൽ കുറ്റാരോപിതരായ എല്ലാവരെയും വിചാരണ പൂർത്തിയായെങ്കിലും ക്രിമിനൽ ഉദ്ദേശ്യത്തിന്റെയോ മുൻകൂട്ടി തയാറാക്കിയ പദ്ധതിയുടെയോ തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

കുവൈത്തിൽ നിരവധി പേരുടെ മരണത്തിന് ഇടയായ തീപിടിത്തമുണ്ടായ കെട്ടിട സമുച്ചയം(Photo by YASSER AL-ZAYYAT / AFP)
ADVERTISEMENT

ഒരു കുവൈത്ത് പൗരനും മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്തുകാരും അടക്കം എട്ടു പേരാണ് കേസിൽ പ്രതിപ്പട്ടികയിൽ ഉള്ളത്. ഇവർക്ക് 300 ദിനാർ വീതം ഈടാക്കി ജാമ്യമനുവദിക്കാൻ റിമാൻഡ് കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂൺ 12നാണ് മലയാളി ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന മംഗഫ് ക്യാംപിൽ തീപിടിത്തം ഉണ്ടായി 44 ഇന്ത്യക്കാർ ഉൾപ്പെടെ 49 പേർക്ക് ജീവഹാനി സംഭവിച്ചത്.

English Summary:

Mangaf Fire Case: No Criminal Intent Found, Defendants Granted Bail