സ്കൂൾ അവധിക്കാലത്ത് ജോലി ചെയ്യുകയോ തൊഴിൽ പരിശീലനം നേടുകയോ ചെയ്യുന്ന വിദ്യാർഥികൾക്ക് സേവനകാല ആനുകൂല്യങ്ങൾക്ക് അർഹതയില്ലെന്ന് മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. അവധിക്കാലത്തു ജോലിക്കു പോകുന്ന വിദ്യാർഥികളുടെ തൊഴിൽ സമയം 6 മണിക്കൂറിൽ അധികമാകരുതെന്നും നിർദേശിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സ്കൂൾ അവധിക്കാലത്ത് ജോലി ചെയ്യുകയോ തൊഴിൽ പരിശീലനം നേടുകയോ ചെയ്യുന്ന വിദ്യാർഥികൾക്ക് സേവനകാല ആനുകൂല്യങ്ങൾക്ക് അർഹതയില്ലെന്ന് മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. അവധിക്കാലത്തു ജോലിക്കു പോകുന്ന വിദ്യാർഥികളുടെ തൊഴിൽ സമയം 6 മണിക്കൂറിൽ അധികമാകരുതെന്നും നിർദേശിച്ചു.

അവധിക്കാലത്ത് സ്ഥാപനങ്ങൾ നിയമാനുസൃതം കുട്ടികൾക്ക് തൊഴിൽ നൽകുകയോ പരിശീലിപ്പിക്കുകയോ ചെയ്യാറുണ്ട്. 15 വയസ്സ് തികഞ്ഞ വിദ്യാർഥികൾക്കാണ് മന്ത്രാലയത്തിന്റെ വ്യവസ്ഥകളോടെ വർക്ക് പെർമിറ്റ് നൽകുന്നത്. തൊഴിൽകാലം കഴിഞ്ഞാൽ മറ്റു തൊഴിലാളികളെപ്പോലെ വിദ്യാർഥികൾക്ക് സേവനകാല ആനുകൂല്യങ്ങൾ ഉണ്ടാകില്ല. വിദ്യാർഥി ആയിരിക്കെ ജോലി ചെയ്യുന്നവർക്ക് തൊഴിലിടങ്ങളിൽ ചെലവിടാനുളള പരമാവധി സമയം 7 മണിക്കൂറാണ്. ഇവരുടെ തൊഴിൽ സമയം 6 മണിക്കൂറും. 

ADVERTISEMENT

പരിശീലനത്തിന്റെ ഭാഗമായോ പ്രവൃത്തി പരിചയത്തിനോ തൊഴിൽ നൽകുമ്പോൾ രക്ഷിതാക്കളിൽ നിന്നു കമ്പനികൾ സമ്മതപത്രം വാങ്ങണം. 18 വയസ്സുവരെയുള്ളവർക്കാണ് ജോലി ചെയ്യാൻ അനുമതിയുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി. കുട്ടികളുടെ വൈജ്ഞാനിക, തൊഴിൽ ശേഷി പരിപോഷിപ്പിക്കാൻ തൊഴിൽ പരിശീലന കാലം ഉപകാരപ്പെടുമെന്നതിനാൽ അവധിക്കാലത്തു കുട്ടികളെ ജോലി ചെയ്യുന്നതിനു രാജ്യത്ത് വിലക്കില്ല. 

 ∙ ജോലി നൽകും മുൻപ്
കുട്ടിക്കു ജോലി നൽകുന്നതു മന്ത്രാലയത്തിന്റെ  അനുമതിയോടെ ആയിരിക്കണം. തൊഴിൽസ്ഥാപനങ്ങൾ കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ മന്ത്രാലയത്തിൽ സമർപ്പിക്കണം. രേഖാമൂലമുളള സമ്മതപത്രം, ജനന സർട്ടിഫിക്കറ്റ്, കായിക ക്ഷമത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ നിർബന്ധമായും നൽകണം. ചെറുപ്രായത്തിൽ കുട്ടികളെ നിരോധിത  ജോലികൾ ചെയ്യിക്കുന്നത് തടയാൻ കൂടിയാണു വിശദാംശങ്ങൾ ആവശ്യപ്പെടുന്നത്. വിദേശികളായ വിദ്യാർഥികൾക്ക് വർക് പെർമിറ്റ് ലഭിക്കാൻ രക്ഷിതാവിനും കുട്ടിക്കും നിശ്ചിത കാലാവധിയുള്ള വീസയുണ്ടാകണം. തൊഴിൽ സ്ഥാപനത്തിന്റെ ട്രേഡിങ് ലൈസൻസും കാലാവധിക്കുള്ളതാകണം.

ADVERTISEMENT

തൊഴിൽ സ്ഥാപനങ്ങൾക്കുള്ള നിർദേശം
തൊഴിൽ സ്ഥാപനങ്ങൾ അപേക്ഷകന്റെ പ്രായം, തസ്തിക, താമസ വിലാസം എന്നിവയടങ്ങിയ ഫയലുകൾ പ്രത്യേകം സൂക്ഷിക്കണം. 
∙ വിദ്യാർഥികൾക്കു രാത്രി ഷിഫ്റ്റ് നൽകരുത്. വ്യവസായ സംരംഭങ്ങളിലാണ് ജോലിയെങ്കിൽ രാത്രി 8 മുതൽ രാവിലെ 6 വരെയുള്ള സമയം ജോലി ചെയ്യിക്കാൻ പാടില്ല. 
∙ ഭക്ഷണം, പ്രാർഥന, ലഘു വിശ്രമം എന്നിവ തൊഴിൽ സമയപരിധിയായ 6 മണിക്കൂറിൽ ഉൾപ്പെടും. വിശ്രമം നൽകാതെ തുടർച്ചയായി 4 മണിക്കൂറിലധികം ജോലി ചെയ്യിക്കാൻ പാടില്ല. 
∙ സ്ഥാപനങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിപ്പിക്കണം എന്നതിൽ വിദ്യാർഥികൾക്ക് കമ്പനി പരിശീലനം നൽകണം

English Summary:

Work During Holidays: Ministry of Human Resources with Conditions; No Service Benefit for Students

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT