വിസ്മയക്കാഴ്ചകളൊരുക്കി കലാശാസ്ത്ര പ്രദർശനമേള
റാസൽഖൈമ ∙ രജത ജൂബിലിയോടനുബന്ധിച്ച് റാക് സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ശാസ്ത്ര കലാമേള 'ഇൻക്യുബേറ്റർ 5.0' ശ്രദ്ധേയമായി.

റാസൽഖൈമ ∙ രജത ജൂബിലിയോടനുബന്ധിച്ച് റാക് സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ശാസ്ത്ര കലാമേള 'ഇൻക്യുബേറ്റർ 5.0' ശ്രദ്ധേയമായി. നഴ്സറി മുതൽ 12–ാം ക്ലാസുവരെയുള്ള കുട്ടികളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി നടന്നത്. ശാസ്ത്രം, ഗണിതശാസ്ത്രം, ഐടി തുടങ്ങിയ വിഭാഗങ്ങൾ വർക്കിങ്, സ്റ്റിൽ മോഡലുകളും ഡിജിറ്റൽ പ്രദർശനങ്ങളും ജാല വിദ്യകളും ഒരുക്കിയപ്പോൾ ഭാഷ, സാമൂഹിക ശാസ്ത്രം തുടങ്ങിയ വിഭാഗങ്ങൾ ലോകാത്ഭുതങ്ങളും ചരിത്രസംഭവങ്ങളും കലാ സാംസ്കാരിക സാഹിത്യ പ്രദർശങ്ങളും ദൃശ്യവൽക്കരിച്ചു.
ആനയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ നടത്തിയ മേളയുടെ ഉദ്ഘാടനം റാസൽഖൈമ വിദ്യാഭ്യാസമന്ത്രാലയം ഇൻസ്‌പെക്ഷൻ വിഭാഗം ഡയറക്ടർ നാദിർ മൂസ അബ്ദുല്ല അൽ മന്തൂസ് നിർവഹിച്ചു. പ്രിൻസിപ്പൽ ഹമീദ് അലി യഹ്യ, റാസൽഖൈമ ഡിപ്പാർട്മെന്റ് ഓഫ് നോളജ് ഡയറക്ടർ സ്റ്റീവ് റെസ്സിഗ് മറ്റു സ്കൂളുകളിലെ പ്രിൻസിപ്പൽമാർ തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ ചെയർമാൻ ഹബീബ് റഹ്മാൻ മുണ്ടോൾ, റാക് ഡിപ്പാർട്മെന്റ് ഓഫ് നോളജ് ചെയർമാൻ സ്റ്റീവ് റൈസിഗ്, സ്കൂൾ വൈസ് ചെയർമാൻ ടാൻസൺ ഹബീബ്, വൈസ് പ്രിൻസിപ്പൽ പ്രീത, അസിസ്റ്റന്റ് മാനേജർ ശ്യാമള പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.