നെടുമ്പാശേരി ∙ പറന്നുയർന്ന വിമാനത്തിന്റെ ടയർ കഷണം റൺവേയിൽ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി.

നെടുമ്പാശേരി ∙ പറന്നുയർന്ന വിമാനത്തിന്റെ ടയർ കഷണം റൺവേയിൽ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമ്പാശേരി ∙ പറന്നുയർന്ന വിമാനത്തിന്റെ ടയർ കഷണം റൺവേയിൽ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ഇന്നലെ രാവിലെ ഇവിടെ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചി–ബഹ്റൈൻ വിമാനം 2 മണിക്കൂറോളം പറന്ന ശേഷമാണ് അടിയന്തര സുരക്ഷാ സന്നാഹങ്ങളോടെ തിരിച്ചിറക്കിയത്.

വിമാനം രാവിലെ 10.45ന്  പുറപ്പെട്ട ശേഷം റൺവേയിൽ നടത്തിയ പരിശോധനയിൽ വിമാനത്തിന്റെ ടയറിന്റെ കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിവരം എയർ ട്രാഫിക് കൺട്രോൾ ടവർ വഴി പൈലറ്റിനെ അറിയിച്ചു. ഇതിനകം വിമാനം 40 മിനിറ്റോളം പറന്നിരുന്നു. ടയറിന്റെ വലിയ കഷണമാണ് ലഭിച്ചത് എന്നതിനാൽ ടയറിന് കാര്യമായ തകരാർ സംഭവിച്ചിരിക്കുമോ എന്ന ആശങ്കയിൽ വിമാനം കൊച്ചിയിൽ തന്നെ തിരിച്ചിറക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.

ADVERTISEMENT

വിമാനത്തിലുണ്ടായിരുന്ന ഇന്ധനത്തിന്റെ അളവ് കുറയ്ക്കുന്നതിനായി വിമാനത്താവളത്തിനു മുകളിൽ അര മണിക്കൂറിലേറെ പറന്ന ശേഷം12.35ന് വിമാനം സുരക്ഷിതമായി ഇറക്കി. 105യാത്രക്കാരും 8വിമാനജീവനക്കാരുമാണ് ഇതിൽ ഉണ്ടായിരുന്നത്. യാത്രക്കാരെ പകരം വിമാനം സജ്ജമാക്കി 2.45ന് ബഹ്റൈനിലേക്ക് അയച്ചു. 

English Summary:

Bahrain-bound Air India flight returns to Kochi airport after tyre trouble; A layer of tyre was found on the runway at Kochi international airport in Kerala after take-off